22 September 2011

ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാം

നമ്മളില്‍ പലരും ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരായിരിക്കാം. ഒന്ന് ഒരുപക്ഷേ നമ്മുടെ വ്യക്തിഗത ഇമെയില്‍ അക്കൗണ്ടും മറ്റേത് ഓഫീസ് സംബന്ധമായതുമാവാം. അത് ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചാല്‍ വളരെ സഹായകമായിരുന്നു എന്ന് നാം പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗൂഗിള്‍ ഈ സംവിധാനം സാധ്യമാക്കിയിരിക്കുന്നു.

മള്‍ട്ടിപ്പിള്‍ ലോഗിന്‍ സൗകര്യം ലഭിക്കാനായി നാം ചെയ്യേണ്ടത് ഇത്രമാത്രം. ഗൂഗിള്‍.കോമില്‍ പ്രവേശിച്ച് ഏറ്റവും മുകളില്‍ ദൃശ്യമായ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് യൂസറും പാസ്‌വേര്‍ഡും അടിച്ച് ലോഗിന്‍ ചെയ്യണം. ഇതിനുശേഷം സെറ്റിംഗിള്‍ ക്ലിക്ക് ചെയ്യുകയും അതില്‍നിന്ന് ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ് തെരഞ്ഞെടുക്കുകയുമാണ് അടുത്ത പടി. തുടര്‍ന്ന് ദൃശ്യമായ പേജിലെ പേഴ്‌സണല്‍ സെറ്റിംഗില്‍നിന്ന് മള്‍ട്ടിപ്പിള്‍ സൈനിംഗ് ഓപ്ഷന്‍ എനാബിള്‍ ചെയ്ത് സെയ്‌വ് ചെയ്യുകയാണ് വേണ്ടത്. ഇനി ജിമെയിലില്‍ പ്രവേശിച്ച് മുകളിലെ ഇമെയില്‍ അഡ്രസില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ഡ്രോപ് ഡൗണ്‍ മെനു പ്രത്യക്ഷപ്പെടുകയും അടുത്ത അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുകയുമാവാം.

ഗൂഗിള്‍ തന്റെ സെര്‍ച്ച് സംവിധാനത്തില്‍ ഗൂഗിള്‍ ഇന്‍സ്റ്റന്റ് (Google Instant) എന്ന പുത്തന്‍ സംവിധാനം അവതരിപ്പിച്ച് ഒരു ചുവടുകൂടി മുന്നിലേക്ക് കടന്നാണ് കഴിഞ്ഞ ആഴ്ചകളില്‍ ഗൂഗിള്‍ വാര്‍ത്താ പ്രധാന്യം നേടിയത്. സെര്‍ച്ച് ചെയ്യേണ്ട വിവരം ടൈപ്പ് ചെയ്തു തുടങ്ങുന്ന മാത്രയില്‍തന്നെ സെര്‍ച്ച് ഫലങ്ങള്‍ താഴെ ലിസ്റ്റ് ചെയ്യുന്ന സംവിധാനമാണ് ഇത്. ഗൂള്‍ഗിള്‍ ഇന്‍സ്റ്റന്റ് സമയ ലാഭം ഉണ്ടാക്കിത്തരുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല തന്നെ. എന്നാല്‍ കാര്യങ്ങള്‍ ടൈപ്പ് ചെയ്തു തുടങ്ങുമ്പോള്‍തന്നെ ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഉദ്ദേശിക്കാത്ത ഏതെങ്കിലും വിഷയത്തിലേക്ക് ആളുകളെ കൊണ്ടുപോയി സമയ നഷ്ടം ഉണ്ടാക്കുമെന്നത് അസൂയക്കാരുടെ പ്രചാരണം മാത്രമാണെന്ന് പറഞ്ഞുതള്ളാനാവില്ല. സര്‍ച്ച് റിസള്‍ട്ടിന്റെ കൃത്യതയിലും അവര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ജിമെയില്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും യൂസര്‍ക്ക് കൈകാര്യം അനായാസമാക്കുന്നതിനുമായി കാലാകാലങ്ങളില്‍ കെട്ടിലും മട്ടിലും മട്ടിലും മാറ്റങ്ങള്‍വരുത്തി നവീകരിക്കാറുണ്ട്. ഈയടുത്തായി ഗൂഗിള്‍ വരുത്തിയിട്ടുള്ള ചില മാറ്റങ്ങള്‍ വളരെ ശ്രദ്ധേയവും ഉപകാരപ്രദവുമാണ്.

മെയിലിലെ കോണ്‍ടാക്ടുകളെ കൈകാര്യം ചെയ്യുന്നതിനായുള്ള സംവിധാനം നവീകരിച്ച് എളുപ്പത്തില്‍ തരം തിരിക്കാനും ഷോര്‍ട്ട് കട്ട് കീയുടെ സഹായത്തോടെ സമയം ലാഭം സാധ്യമാക്കാനും സഹായിക്കുന്നതാണ് മാറ്റങ്ങളിലൊന്ന്. ജിമെയിലില്‍ ലോഗിന്‍ ചെയ്താല്‍ ഇന്‍ബോക്‌സിനകത്തെ ജിമെയില്‍ ലോഗോ ഇനിമുതല്‍ ഇന്‍ബോക്‌സിലേക്കുള്ള ഷോര്‍ട്ട് കട്ട് കീയായി പ്രവര്‍ത്തിക്കും. മെയില്‍ അയച്ച ആളുടെ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പറുണ്ടെങ്കില്‍ അവ, മേല്‍വിലാസം, ഏതെങ്കിലും ഗ്രൂപ്പില്‍ ഉള്‍പ്പെട്ടയാളാണെങ്കില്‍ ഗ്രൂപ്പ് വിവരം എന്നിവ ഒറ്റനോട്ടത്തില്‍തന്നെ കാണാനാവും വിധം പുതിയ മാറ്റത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇന്‍ബോക്‌സിലെത്തുന്ന മെയിലുകളെ തരംതിരിച്ച് ലഭിക്കുന്നതിന് പുതിയതായി കൂട്ടിച്ചേര്‍ത്ത സംവിധാനമാണ് പ്രയോറിറ്റി ഇന്‍ബോക്‌സ് (Priority Inbox). ഇന്‍ബോക്‌സിലെത്തുന്ന അനാവശ്യ മെയിലുകളെയും സ്‌പാമുകളെയും നിയന്ത്രിക്കുന്നതിനാണ് ഈ സംവിധാനം. നിലവിലെ ഇന്‍ബോക്‌സ് ബട്ടന്റെ തൊട്ടുമുകളിലായി Priority Inbox എന്ന ഒരു പുതിയ ടാബുകൂടെ ഇതിനായി ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രയോറിറ്റി ഇന്‍ബോക്‌സ് ക്ലിക് ചെയ്ത് അകത്തു പ്രവേശിച്ചാല്‍ മെയിലുകള്‍ തരംതിരിച്ച് Import and Unread, starred, Everything else എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വിന്യസിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത്.

No comments:

Post a Comment