എപ്പോഴും ഫോള്‍ഡറുകളിലെ വെളള ബാക്ക്ഗ്രൌണ്ട് കണ്ടു മടുത്തോ??? എങ്കില്‍ ഇതാ ഒരു സിമ്പിള്‍ വിദ്യ
കാലാകാലങ്ങളായി ഫോള്‍ഡറുകളിലെ വെളള ബാക്ക്ഗ്രൌണ്ട് നാം കണ്ടുകൊണ്ടിരിക്കുന്നു..അതൊന്നുമാറിയിരുന്നെങ്കില് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?എന്നാല്‍ ഇതാ ഇവിടെ നോക്കു...ആ വെളള ബാക്ക്ഗ്രൌണ്ട് നമുക്കും മാറ്റാം...അങ്ങനെ നമ്മുടെ ഫോള്‍ഡര്‍ കൂടുതല്‍ മനോഹരമാക്കാം..
ഇത് ചെയ്യാന്‍ വളരെ എളുപ്പമാണ്..ആദ്യം...
• താഴെ കാണുന്ന കോഡ് അങ്ങനെ തന്നെ ഒന്നും മിസ്സ് ആവാതെ കോപ്പി ചെയ്തു notepadil പേസ്റ്റ് ചെയ്യുക...
[.ShellClassInfo]IconFile=%SystemRoot%\system32\SHELL32.dllIconIndex=127ConfirmFileOp=0
[{BE098140-A513-11D0-A3A4-00C04FD706EC}]Attributes=1IconArea_Image="enter image name with extension here"IconArea_Text=””VeBRA sources – don’t delete the tag above, it’s there for XXXXX purposes -[ExtShellFolderViews]{BE098140-A513-11D0-A3A4-00C04FD706EC}={BE098140-A513-11D0-A3A4-00C04FD706EC}{5984FFE0-28D4-11CF-AE66-08002B2E1262}={5984FFE0-28D4-11CF-AE66-08002B2E1262}
[{5984FFE0-28D4-11CF-AE66-08002B2E1262}]PersistMoniker=Folder.httPersistMonikerPreview=%WebDir%\folder.bmp
• പേസ്റ്റ് ചെയ്തല്ലോ അല്ലെ? ഇനി നമുക്ക് background ആയി set ചെയ്യേണ്ട image ഇന്‍റെ പേരും അതിന്‍റെ extensionum എടുക്കുക..eg : ഞാന്‍ ഇവിടെ എടുക്കുന്നത് എന്‍റെ കയ്യിലുള്ള cat എന്ന ഇമേജ് ആണ്..ഇനി അതിന്‍റെ എക്സ്റ്റന്‍ഷന്‍ കൂടി നോക്കണം.. അത് jpg ഫയല്‍ ആണ്..അതുകൊണ്ട് അതും കൂടി എടുക്കണം ie , cat.jpg )
ശ്രദ്ധിക്കണേ..ഇമേജ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ നിര്‍ബന്ധമാണ്.. ഇനി ഇപ്പൊ എക്സ്റ്റന്‍ഷന്‍ ഏതാണെന്നറിയില്ലെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി..മെനു ബാറിലെ ,Tools -> folder options -> view -വില്‍ പോയി "Hide extensions for unknown file types " ടിക്ക് ഓഫ് ആക്കി ഓക്കേ അടിച്ചാല്‍ മതി..
ഇനി എല്ലാ ഫയല്‍-ഇന്‍റെയുംഎക്സ്റ്റന്‍ഷന്‍ നമുക്ക് കാണാന്‍ സാധിക്കും.. അപ്പൊ പിന്നെ ഇമേജ് ഫയല്‍ rename ചെയ്തു എളുപ്പത്തില്‍ name with extension നമുക്ക് കോപ്പി ചെയ്യാം..
• അടുത്തതായി നമ്മള്‍ നോട്ട് പാഡില്‍ കോപ്പി ചെയ്തു വച്ചിരിക്കുന്ന കോഡില്‍ ,enter image name with extension here എന്ന സ്ഥലത്ത് ഈ നെയിം പേസ്റ്റ് ചെയ്യുക..നോക്കണേ,അതിന്‍റെ അപ്പുറത്തും ഇപ്പുറത്തുമുള്ളdouble quotes പോകരുത്..(eg : "cat.jpg" )
• ഇനി ഒന്നുമില്ല ആ ഫയല്‍ സേവ് ചെയ്യുക..ചെയ്യുമ്പോള്‍ ഫയല്‍ നെയിം desktop.ini എന്ന് തന്നെ കൊടുക്കണം.. മാത്രമല്ല save as type എന്നത് All Files ആക്കുകയും വേണം..അതായതു,
ഇനി എവിടെ വേണമെങ്കിലും സേവ് ചെയ്തോളു..file Already exist എന്നോ മറ്റോ ഉള്ള warning വരുന്നുണ്ടെങ്കില്‍ OK adicholu കുഴപ്പമില്ല..
• അവസാനമായി, നമുക്ക് വേണ്ട folderil, നമ്മള്‍ സേവ് ചെയ്തു വച്ച desktop.ini എന്ന filelum നമ്മുടെ background ആക്കാന്‍ ഉദ്ദേശിച്ചimagum കോപ്പി ചെയ്തിടണം..
• കഴിഞ്ഞു ഇനി ഒന്ന് refresh ചെയ്തു നോക്കു...അപ്പൊ കാണാം കളി.. ഞാന്‍ ചെയ്തത് വച്ച് എനിക്ക് കിട്ടിയത് ഇതാ,
ഇനി ഇപ്പൊ ആ രണ്ടു ഫയലും ഹിഡന്‍ ആക്കിക്കോളൂ...ആരും കാണണ്ട!!
ഒന്ന് ശ്രദ്ധിക്കണേ.. വിന്‍ഡോസ് 7 ഇല്‍, ഈ വിദ്യ ഉപയോഗിച്ച് നടക്കില്ല .
വിന്‍ഡോസ് 7ല്‍ ഫോള്‍ഡര്‍ ബാക്ഗ്രൌണ്ട് പിച്ചര്‍ മാറ്റാനുള്ള വിദ്യക്കായിഇവിടെ ക്ലിക്ക് ചെയ്യുക..
This comment has been removed by a blog administrator.
ReplyDeletei like it
ReplyDeleteഇത് കൊള്ളാല്ലോ പരിപാടി.... :)
ReplyDeletewindows8..????
ReplyDeleteno idea
Deletewindows 8..???
ReplyDelete