10 January 2013

ഫോട്ടോ ഷോപ്പ് മലയാളം


 ഫോട്ടോഷോപ്പില്‍ എങ്ങിനെ മലയാളം ടൈപ്പ് ചെയ്യാം. ഫേസ് ബുക്കില്‍ പലരും ചോദിച്ചിട്ടുള്ള ഒരു കാര്യം ആണിത് . ഒന്ന് ശ്രമിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കാവുന്നതെ  ഉള്ളു ഇത് . 
ഫോട്ടോ ഷോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ISM എന്നാ സോഫ്റ്റ്‌ വെയര്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്നത് . ഇവിടെ  ക്ലിക്ക് ചെയ്‌താല്‍ ISM ഡൌണ്‍ ലോഡ് ചെയ്യാം.
 ഇതിലെ ഫോള്‍ഡര്‍ അത് പോലെ കോപ്പി എടുത്ത് പ്രോഗ്രാം ഫയല്‍സില്‍ പേസ്റ്റ് ചെയ്തതിനു ശേഷം സേഷം WINKBMGR എന്നാ ഐക്കണ്‍  ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പെണ്‍  ചെയ്യുക.

 WINKBMGR 


ഓപ്പണ്‍ ചെയ്ത ശേഷം മെനുവില്‍ Script എന്നുള്ളിടത്ത് MALAYALAM എന്നത് സെലക്റ്റ് ചെയ്യുക അതിനെ സേഷം മെനുവില്‍ തന്നെ keyboard  എന്നതില്‍ ക്ലിക്ക് ചെയ്തു Inscript എന്നാക്കുക .മെനു എടുത്ത് settings ഇല്‍ Inscrip to English Switch എന്നതില്‍ ക്ലിക്ക് ചെയ്തു CapsLock  സെലെക്റ്റ് ചെയ്യുക.ഇനി ഫോട്ടോ ഷോപ്പ് ഓപ്പണ്‍ ചെയ്തു Caps ലോക് ഓണ്‍  ചെയ്തു മലയാളം ടൈപ് ചെയ്യാം. ടൈപ് ചെയ്യാനുള്ള കീ ബോര്‍ഡ് ലേയൌട്ട് ഇതിനു താഴെ ആയിട്ടുണ്ട്.

ഇത് കൂടാതെ മലയാളം ടൈപ് ചെയ്യാനുള്ള മറ്റൊരു വഴിയാണ് ടയ്പിറ്റ് (Typeit). ഇവിടെ ക്ലിക്ക് ചെയ്തു ടയ്പിറ്റ് ഡൌണ്‍ലോഡ് ചെയ്യൂ. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഓപ്പണ്‍ ചെയ്തു Format മെനുവില്‍ Set Font എന്നതില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ട് സെലക്ട്‌ ചെയ്യുക. Tools മെനു എടുത്ത് അതില്‍ Keyboard ( Inscript ISM ) എന്നാകി മാറ്റുക . ഇനി അതില്‍ നേരിട്ട് മലയാളം ടൈപ് ചെയ്യാം. ടൈപ് ചെയ്ത ശേഷം കോപ്പി എടുത്ത് ഫോട്ടോ ഷോപ്പില്‍ പേസ്റ്റ് ചെയ്‌താല്‍ മതി.


മലയാളം കീ ബോര്‍ഡ് ലേയൗട്ട് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോട്ടോ ഷോപ്പില്‍ മലയാളം ഇപ്പോള്‍ ശരിയായി എന്ന് വിശ്വസിക്കുന്നു. ഇനി അറബി, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകള്‍ ടൈപ് ചെയ്യേണ്ടി വന്നാല്‍ എന്ത് ചെയ്യും. അതിനും ഇപ്പോള്‍ വഴിയുണ്ട്. ആദ്യമായി ഇതു ഭാഷയാണോ ടൈപ് ചെയ്യേണ്ടത് ആ ഫോണ്ട് നിങ്ങളുടെ കമ്പ്യുട്ടറില്‍ ഉണ്ടെന്നു ഉറപ് വരുത്തുക.
നമ്മള്‍ ഫേസ് ബൂകിലും മറ്റും ടൈപ് ചെയ്യാന്‍ ഉപയോഗിക്കുന്ന Google Transliteration  ആണ് ഇതിനും ഉപയോഗിക്കുന്നത്. Google Transliteration ഡൌണ്‍ലോഡ്  ചെയ്യുന്ന സമയത്ത് നമുക്ക് ആവശ്യമുള്ള ഭാഷകള്‍ ഏതൊക്കെ എന്ന് സെലക്ട്‌ ചെയ്തു ടിക്ക് ഇട്ട ശേഷം ഡൌണ്‍ലോഡ് ചെയ്യുക. ഇന്സ്ടാല്‍ ചെയ്ത ശേഷം MS Word ഓപ്പണ്‍ ചെയ്തു ഫേസ് ബുക്കില്‍ എല്ലാം മംഗ്ലീഷ് ടൈപ് ചെയ്യുന്ന പോലെ ടൈപ് ചെയ്ത ശേഷം File മെനു എടുത്ത് അതില്‍ Save As സെലക്ട്‌ ചെയ്തു PDF ഫോര്‍മാറ്റ്‌ സെലക്ട്‌ ചെയ്തു സേവ് ചെയ്യുക. PDF ഫയല്‍ ഫോട്ടോ ഷോപ്പില്‍ ഓപ്പണ്‍ ചെയ്തു നമുക്ക് ആവശ്യമുള്ള ഫയലിലേക്ക് ആട് ചെയ്യാം.