21 September 2011

വിന്‍ഡോസിലെ കുറുക്കു വഴികള്‍

സാധാരണ വിന്‍ഡോസ് ഉപയോക്താക്കളില്‍ നല്ലൊരു ഭാഗവും കംപ്യൂടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട് മെനു (Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇതില്‍ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ റണ്‍ ( RUN) ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കും.

ഇതിനായി സ്റ്റാര്‍ട് മെനു വില്‍ നിന്നും റണ്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ സ്റ്റാര്‍ട് മെനു ഐക്കണു മുകളിലായി ഒരു ചെറിയ പോപ്പ്അപ് വിന്‍ഡോ പ്രത്യക്ഷപ്പെടും. അതതു പ്രോഗ്രാമുകള്‍ക്കുള്ള ഷോര്‍ട്കട്ട് കമാന്‍ഡുകള്‍ പോപ്പ്അപ് വിന്‍ഡൊയില്‍ നല്കിയിട്ടുള്ള സ്ഥലത്തു ടൈപ് ചെയ്ത ശേഷം ഓകെ ബട്ടണ്‍ ക്ളിക്ക് ചെയ്യുകയോ ഏന്റര്‍ കീ അമര്‍ത്തുകയോ വേണം. ഉദാഹരണത്തിന് നോട്ട്പാഡ് എന്ന പ്രോഗ്രാം എടുക്കുന്നതിനു സാധാരണ ഗതിയില്‍ സ്റ്റാര്‍ട് മെനുവില്‍ നിന്നും യഥാക്രമം പ്രോഗ്രാംസ്, ആക്സസ്സറീസ് , നോട്ട്പാഡ് എന്നിങ്ങനെ സെലക്ട് ചെയ്യേണ്ടി വരും. ഇതിനു പകരം റണ്‍ ഓപ്ഷന്‍ എടുത്ത ശേഷം അവിടെ “notepad” എന്നു ടൈപ് ചെയ്തു എന്റര്‍ അമര്‍ത്തുക, നോട്ട്പാഡ് പ്രോഗ്രാം തുറന്നു വരുന്നതു കാണാം.


ഇതു പോലെ നിരവധി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്കു റണ്‍ല്‍ നിന്നും എടുക്കാന്‍ സാധിക്കും. അവയെക്കുറിച്ചു പഠിക്കും മുന്‍പ് നമുക്കുറണ്‍തന്നെ എടുക്കാന്‍ ഉള്ള ഒരു കുറുക്കു വഴി നോക്കാം. സ്റ്റാര്‍ട് മെനുവില്‍ നിന്നും റണ്‍ സെലക്റ്റ് ചെയ്യുന്നതിനു പകരം കീബോര്‍ഡിലെ വിന്‍ഡോസ് കീ ( Windows Key) അമര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍ (R) എന്ന കീ അമര്‍ത്തുക. റണ്‍ വിന്‍ഡോ തുറക്കപ്പെടും.

ഇനി നമുക്കു കൂടുതല്‍ റണ്‍ ഷോര്‍ട്കട്ടുകള്‍ നോക്കാം. താഴെയുള്ള പട്ടികയില്‍ ഓരോ വരിയിലും ആദ്യം റണ്‍ -ല്‍ ടൈപ് ചെയ്യേണ്ട കമാന്‍ഡും അതിനു ശേഷം അതിന്റെ ഉപയോഗവും/തുറക്കുന്ന പ്രോഗ്രാമും കൊടുത്തിരിക്കുന്നു.

•notepad – നോട്ട്പാഡ് ( Notepad )
•wordpad – വേര്‍ഡ്പാഡ് ( Wordpad )
•calc - കാല്കുലേറ്റര്‍ ( Calculator )
•charmap - കാരക്ടര്‍ മാപ് ( Character Map)
•mspaint – മൈക്രോസോഫ്റ്റ് പെയ്ന്റ് പ്രോഗ്രാം (Microsoft Paint)
•wmplayer – വിന്‍ഡോസ് മീഡിയാ പ്ളെയര്‍ ( Windows Media Player)
•firefox – മോസില്ല ഫയര്‍ഫോക്സ് ബ്രൗസെര്‍ ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( Mozilla Firefox )
•winword – മൈക്രോസോഫ്റ്റ് വേര്‍ഡ് ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Word)
•excel – മൈക്രോസോഫ്ട് എക്സല്‍ ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Excel )
•cmd - ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ( Command Prompt )
•control – കണ്ട്രോള്‍ പാനല്‍ ( Control Panel )
•control printers – കണ്ട്രോള്‍ പാനലിലെ “പ്രിന്റേഴ്സ് ആന്‍ഡ് ഫാക്സസ്” എന്ന പ്രോഗ്രാം ( Control Panel – Printers & Faxes)
•explorer – വിന്‍ഡോസ് എക്സ്പ്ളോറര്‍ ( Windows Explorer )
•iexplore – ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ( Internet Explorer)
•taskmgr – ടാസ്ല് മാനേജര്‍ ( Task Manager )
•sndvol32 - സൗണ്ട് കാര്‍ഡിനുള്ള വോള്യം കണ്ട്രോളര്‍ ( Volume Controller for Sound Card )
•sndrec32 - സൗണ്ട് റെക്കോര്‍ഡര്‍ ( Sound Recorder)
•ftp - വിന്‍ഡോസിലെ ബില്‍ട്-ഇന്‍ എഫ്.ടി.പി. പ്രോഗ്രാം ( Windows’s built-in FTP client)
സാധാരണ ഉപയോക്താക്കള്‍ അത്ര തന്നെ ഉപയോഗിക്കാത്തതും എന്നാല്‍ അല്പം സങ്കീര്‍ണമായ സിസ്ടം കോണ്‍ഫിഗറേഷനുകള്‍ക്കാവശ്യമുള്ളതുമായ ചില ഷോര്‍ട്കട്ടുകള്‍ താഴെ.

•cleanmgr - ഹാര്‍ഡ് ഡ്രൈവുകളിലെ അനാവശ്യ ഫയലുകള്‍ നീക്കം ചെയ്തു കൂടുതല്‍ ഡിസ്ക് സ്പെയ്സ് ഉണ്ടാക്കുന്നു
•clipbrd - വിന്‍ഡോസ് ക്ളിപ് ബോര്‍ഡിലെ കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നു ( Clipboard Viewer )
•drwatson - പ്രോഗ്രാമുകള്‍ ക്രാഷ് ആയതിനെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നു. ( Doctor Watson)
•dxdiag - ഡയറക്ട്-എക്സ് കംപണന്റുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നു ( Direct-X compnents diagnozis )
•inetmgr - ഐ.ഐ.എസ് വെബ്സര്‍വര്‍ മാനേജര്‍ ( IIS Manager )
•mmc - മൈക്രോസോഫ്ട് മാനേജ്മെന്റ് കണ്‍സോള്‍ ( Microsoft Management Console)
•msconfig - സ്ടാര്‍ട് അപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ( Starup problems)
•msinfo32 - കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക
•regedit – വിന്‍ഡോസ് രജിസ്ട്റി എഡിറ്റര്‍ ( Registry Editor )
•sysedit – സ്ടാര്ട് അപ് ഫയലുകള്‍ക്കു മാറ്റം വരുത്താന്‍ (config.sys, autoexec.bat, win.ini, തുടങ്ങിയവക്ക് )
•sfc /scannow – സിസ്ടം ഫയലുകള്‍ക്കു കുഴപ്പങ്ങളുണ്ടോ എന്നു പരിശോധിക്കാന്‍

ഇതിനു പുറമേ റണ്‍ ല്‍ ഡ്രൈവുകളുടെ/ഫോള്‍ഡറുകളുടെ പേരു ടൈപ് ചെയ്താല്‍ അവ തുറക്കാന്‍ സാധിക്കും. ഉദാഹരണത്തിന് “C:” എന്നു ടൈപ് ചെയ്താല്‍ സി ഡ്രൈവ് തുറന്നു വരും. ഡി ഡ്രൈവിനകത്ത് മൂവീസ് എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുന്നതിനായി റണ്‍ല്‍ “D:Movies” എന്നു ടൈപ് ചെയ്യുക.

വിന്‍ഡോസിലെ കണ്ട്രോള്‍ പാനല്‍ മിക്ക ഉപയോക്താക്കള്‍ക്കും സുപരിചിതമായിരിക്കും. ഏറ്റവും ചുരുങ്ങിയത് സോഫ്റ്റ് വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കണ്ട്രോള്‍ പാനലിലെആഡ് ഓര്‍ റിമൂവ് പ്രോഗ്രാംസ്എങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതു കൂടാതെ ഹാര്‍ഡ് വെയറുകള്‍ ഇന്‍സ്റ്റാള്‍ / അണിന്‍സ്റ്റാള്‍ ചെയ്യുക, യൂസേര്‍സിനെ മാനേജ് ചെയ്യുക, നെറ്റ് വര്‍ക് കോണ്‍ഫിഗര്‍ ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനു കണ്ട്രോള്‍ പാനലിലെ വിവിധ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. യഥാര്‍ഥത്തില്‍ കണ്ട്രോള്‍ പാനലിലെ മിക്കവാറും എല്ലാ ഓപ്ഷനുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകള്‍ ആണ്. ഇവയെ പൊതുവില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകള്‍ എന്നു വിളിക്കുന്നു. ഇവയെ കണ്ട്രോള്‍ പാനല്‍ ഉപയോഗിക്കതെ നേരിട്ട് തുറക്കുന്നതിന് വേണ്ടി നമുക്കു സ്റ്റാര്‍ട് മെനുവിലെ റണ്‍ ഓപ്ഷന്‍ ഉപയോഗിക്കാം. സ്വതന്ത്രമായി ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാ ആപ് ലെറ്റുകള്‍ക്കും തത്തുല്യമായറണ്‍ ഷോര്‍ട്കട്ട്കള്‍ ഉണ്ടായിരിക്കും. ഷോര്‍ട്കട്ടുകള്‍ റണ്‍ മെനുവില്‍ ടൈപ് ചെയ്തു എന്റര്‍ കീ അമര്‍ത്തിയാല്‍ ആപ് ലറ്റ് തുറക്കപ്പെടും.
കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകളുടെ ഒരു പ്രത്യേകത ഇവയെല്ലാം ‘.cpl’ എക്സ്റ്റന്‍ഷനുകളുള്ള ഫയലുകള്‍ ആണ് എന്നുള്ളതാണ്. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകളുടെ പേരും അവയുടെ ഉപയോഗവും കൊടുത്തിരിക്കുന്നു. പേരുകള്‍ തന്നെയാണ് ഇവ ലഭിക്കാന്‍റണ്‍ഇല്‍ നിങ്ങള്‍ ടൈപ് ചെയ്യേണ്ട ഷോര്‍ട്കട്ടുകളും. ഷോര്‍ട്കട്ടുകള്‍ എല്ലാം തന്നെ വിന്‍ഡോസ് എക്സ്.പി/2003 സര്‍വര്‍ എന്നീ .എസ്. കളില്‍ പരീക്ഷിച്ചിട്ടുള്ളവയാണ്. മിക്കവയും വിസ്ത യിലും ഇതേ പോലെ ഉപയോഗിക്കാന്‍ കഴിയും.
•access.cpl – Accessibility Options – ആക്സസിബിലിറ്റി ഓപ്ഷനുകള്‍ (സ്റ്റാര്‍ട് മെനു -> പ്രോഗ്രാംസ് -> ആക്സസ്സറീസ് – ആക്സസ്സിബിലിറ്റി )
•hdwwiz.cpl – Add New Hardware Wizard – പുതിയ ഹാര്‍ഡ് വെയറുകള്‍ ചേര്‍ക്കുന്നതിന്
•appwiz.cpl – Add/Remove Programs – പ്രോഗ്രമുകള്‍ ആഡ് / റിമൂവ് ചെയ്യാന്‍
•timedate.cpl – Date and Time Properties – സമയവും തിയ്യതിയും മാറ്റുന്നതിന്
•desk.cpl – Display Properties – ഡിസ്പ്ളേ സെറ്റിങ്ങുകള്‍ മാറ്റുന്നതിന്.
•netcpl.cpl – Internet Explorer Properties – ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
•joy.cpl – Joystick/Game Controller Properties – ജോയ് സ്റ്റിക് പോലുള്ള ഗെയിം കണ്ട്രോളറുകള്‍ക്
•main.cpl keyboard – Keyboard Properties - കീബോര്‍ഡിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
•main.cpl - Mouse Properties – മൗസിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
•ncpa.cpl – Network Connections - നെറ്റ് വര്‍ക് കോണ്‍ഫിഗര്‍ ചെയ്യാന്‍
•telephon.cpl – Phone and Modem options – ടെലിഫോണ്‍ , മോഡം എന്നിവ കോണ്‍ഫിഗര്‍ ചെയ്യാന്‍
•powercfg.cpl – Power Management – പവര്‍ സപ്പ്ളൈ ഓപ്ഷനുകള്‍ക്
•intl.cpl – Regional settings – ഭാഷ,രാജ്യം,ടൈം സോണ്‍ തുടങ്ങിയ പ്രാദേശിക സെറ്റിങ്ങുകള്‍ മാറ്റാന്‍
•mmsys.cpl sounds - Sound Properties – ശബ്ദം കോണ്‍ഫിഗര്‍ ചെയ്യാന്‍
•mmsys.cpl – Sounds and Audio Device Properties - സൗണ്ട് ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍
•sysdm.cpl - System Properties – സിസ്റ്റം പ്രോപര്‍ട്ടീസ് – മൈ കമ്പ്യൂട്ടര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപര്‍ടീസ് സെലക്റ്റ് ചെയ്യുംപോള്‍ കിടുന്ന അതേ ആപ് ലറ്റ് ആണിത്
•nusrmgr.cpl – User settings – യൂസേര്‍സിനെ മാനേജ് ചെയ്യാന്‍
•firewall.cpl – Firewall Settings (sp2) – ഫയര്‍വാള്‍ – എക്സ്.പി സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം
•wscui.cpl - Security Center (sp2) – സെക്യൂരിറ്റി സെന്റര്‍ – എക്സ്.പി സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം
വിന്‍ഡോസ് എന്‍.ടി. ടെക്നോളജി യെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സങ്കീര്‍ണമായ സിസ്റ്റം കോണ്‍ഫിഗറേഷനുകള്‍ -സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന ജോലികള്‍ ചെയ്യുന്നതിന് സഹായകമായ കംപോണന്റുകള്‍ (മൊഡ്യൂളുകള്‍) പൊതുവില്‍ എം.എം.സി. സ്നാപ്പ് ഇന്‍ ( MMC Sanp In ) കള്‍ എന്നറിയപ്പെടുന്നു.എം.എം.സി. യുടെ മെയിന്‍ വിന്‍ഡോയില്‍ ആവശ്യമായ മൊഡ്യൂളുകള്‍ തുറന്ന് അതില്‍ നിന്ന് ആവശ്യമായ സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കും. സ്നാപ് ഇന്‍ കള്‍ എം.എം.സി. എന്ന എക്സ്റ്റന്‍ഷന്‍ ഉള്ള ഫയലുകള്‍ ആണ്. സാധാരണ ഗതിയില്‍സ്റ്റാര്‍ട് മെനു -> പ്രോഗ്രാംസ് -> അഡ്മിനിസ്ട്രേടീവ് ടൂള്‍സ്എന്ന മെനുവില്‍ നിന്നു ലഭിക്കുന്ന ഇവ സ്റ്റാര്‍ട് മെനുവിലെ റണ്‍ ഓപ്ഷനില്‍ നിന്നും തുറക്കാന്‍ സാധിക്കും. ഓരോ സ്നാപ്പ് ഇന്‍ കളുടെ പേര് ( ഷോര്‍ട്കട്ട് ), അതിന്റെ ഉപയോഗം എന്നിവ താഴെ കൊടുക്കുന്നു.
•certmgr.msc – Certificate Manager – സര്‍ട്ടിഫിക്കേറ്റ് മാനേജര്‍
•ciadv.msc – Indexing Service – ഇന്‍ഡക്സിങ്ങ് സര്‍വീസ് – കമ്പ്യൂട്ടറിലെ സെര്‍ച്ചിങ്ങ് മെച്ചപ്പെടുത്താനുള്ള സര്‍വീസ്.
•compmgmt.msc – Computer management – കമ്പ്യൂട്ടര്‍ മാനേജ്മെന്റ് ( മൈ കംപ്യൂട്ടര്‍ -> റൈറ്റ് ക്ളിക്ക് -> മാനേജ് )
•devmgmt.msc – Device Manager – ഡിവൈസ് മാനേജര്‍ – ഹാര്‍ഡ് വെയറിന്റെ അഡ്വാന്‍സ്ഡ് കോണ്‍ഫിഗറേഷന്‍ ഇവിടെ ചെയ്യാം
•dfrg.msc – Disk Defragment – ഹാര്‍ഡ് ഡിസ്കിന്റെ പെര്‍ഫോമന്‍സ് കൂട്ടാന്‍ ഈ ടൂള്‍ ഉപയോഗിക്കാം
•diskmgmt.msc - Disk Management – ഡിസ്ക് മാനേജ്മെന്റ് – ഹാര്‍ഡ് ഡിസ്ക് / ഡ്രൈവ് ഫോര്‍മാറ്റിങ്ങ്, ഡ്രൈവ്/ഡിസ്ക് ക്രിയേറ്റ്/ഡിലീറ്റ് ചെയ്യുക തുടങ്ങിയ ജോലികള്‍ക്ക്
•fsmgmt.msc – Shared Folders Management – ഷെയേര്‍ഡ് ഫോള്‍ഡര്‍ മാനേജ്മെന്റ് – നെറ്റ് വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകള്‍ക് ഉപയോഗിക്കാന്‍ വേണ്ടി ഷെയര്‍ ചെയ്ത ഫോള്‍ഡറുകളും അവയുടെ കോണ്‍ഫിഗറേഷനുകളും
•eventvwr.msc – Event Viewer – ഇവന്റ് വ്യൂവര്‍ – കംപ്ടൂട്ടറിലെ സര്‍വീസുകള്‍ , പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്നിവ യെക്കുറിച്ചുള്ള വിവരങ്ങള്‍ ( ലോഗ് ) ശേഖരിച്ചു വെക്കുകയും കാണുകയും ചെയ്യുന്നതിന്.
•gpedit.msc – Group Policy - ഗ്രൂപ് പോളിസി.
•lusrmgr.msc – കമ്പ്യൂട്ടറിലെ ഉപയോക്താക്കളേയും ഗ്രൂപ്പുകളേയും മാനേജ് ചെയ്യാന്‍
•ntmsmgr.msc – Removable Storage – റിമൂവബിള്‍ സ്ടോറേജ് – ഫ്ലോപ്പി/സിഡി പോലുള്ള സ്ടോറേജ് ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍
•perfmon.msc – Performance Manager – കംപ്യൂട്ടറിന്റെ കാര്യക്ഷമത അളക്കാന്‍
•secpol.msc – Local Security Settings – സുരക്ഷാ സെറ്റിങ്ങുകള്‍
•services.msc – System Services – സര്‍വീസുകള്‍
•wmimgmt.msc – Windows Management Instrumentation Manager – ഡബ്ള്യു.എം.ഐ. സര്‍വീസ്

No comments:

Post a Comment