21 September 2011

അത്യാധുനീക സാങ്കേതിക വിദ്യയുമായി വിന്‍ഡോസ് എട്ട് വരുന്നു.

കമ്പ്യൂട്ടര്‍ സ്ഫോറ്റ്വെയര്‍ നിര്‍മ്മാണരംഗത്തെ അധികായകന്‍മാരായ മൈക്രോസോഫ്റ്റ് അത്യാധുനീക സാങ്കേതിക വിദ്യ ഉറപ്പുനല്‍കാന്‍ വിന്‍ഡോസിന്‍െറ പുതിയ മോഡല്‍ രംഗത്തെത്തുന്നു. വിന്‍ഡോസ് എട്ട് എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് മൈക്രോസോഫ്റ്റ് പുതുതായി വിപണിയിലറക്കുന്നത്.

കമാന്‍ഡുകള്‍ ടൈപ്പ് ചെയ്ത് കൊടുത്തല്‍ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇപ്പോള്‍ നിലവിലുള്ള വിന്‍ഡോസ് 95നേക്കാള്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നതാണ് വിന്‍ഡോസ് എട്ട് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സ്ക്രീനില്‍ വിരല്‍ സ്പര്‍ശം കൊണ്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിലൂടെ കഴിയും.

പരമ്പരാഗത രീതിയിലുള്ള ഡെസ്ക്ക് ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ മറ്റൊരു സവിശേഷത. ലോസ്ആഞ്ജലസില്‍ ബില്‍ഡ് വിന്‍ഡോസ് കോണ്‍ഫറന്‍സില്‍ വിന്‍ഡോസ് മേധാവി സ്റ്റീവ് സിനോഫസ്കിയാണ് പുതിയ വിന്‍ഡോസിനെ വരവ് ഒൗദ്യോഗീകമായി അറിയിച്ചത്.

വിന്‍ഡോസ്
എട്ട് വേര്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറുകള്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ ഡെസ്ക്ക് ടോപ്പില്‍ ഫെയിസ് ബുക്ക്, .മെയില്‍, കലണ്ടര്‍ തുടങ്ങിയവയുടെ ഐകണുകള്‍ പ്രത്യക്ഷപ്പെടും. ഇന്‍റലിന്‍െറ പരമ്പരാഗത പേഴ്സണല്‍ കമ്പ്യൂട്ടറുകളിലും .ആര്‍.എം ചിപ്പുകളുള്ള കമ്പ്യുട്ടറുകളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഏകസോഫ്റ്റ്വെയറായിരിക്കും വിന്‍ഡോസ് എട്ട്. 40 കോടിയിലധികം വില്‍പ്പന നടന്ന വിന്‍ഡോസ് ഏഴിനെ പിന്‍ തുടര്‍ന്ന് 2012ല്‍ വിന്‍ഡോസ് എട്ട് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം വിന്‍ഡോസ് എട്ടിന്‍െറ 30കോടിയിലധികം യൂനിറ്റുകളുടെ വില്‍പ്പന നടക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

http://www.getmytorrents.com/torrent/808859711/Windows-8-Developer-Preview-64-bit-English

http://msdn.microsoft.com/en-us/windows/apps/br229516

No comments:

Post a Comment