ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ പുതുക്കിയ പതിപ്പ് പുറത്തിറങ്ങി. ഹാര്‍ഡ്‌വേര്‍ ആക്‌സിലറേഷന്‍ ടെക്‌നോളജിയുമായി മൈക്രോസോഫ്റ്റിന്റെ ഒമ്പതാം പതിപ്പ് ഇറങ്ങി നാളുകള്‍ക്കകമാണ് പിന്നല്‍പ്പിണര്‍ വേഗവാഗ്ദാനവുമായി ഗൂഗിള്‍ വരുന്നത്.
ക്രോമിന്റെ ഇപ്പോഴത്തെ 6ാം പതിപ്പിലുള്ള പോരായ്മകള്‍ പരിഹരിക്കുന്നതോടൊപ്പം 60 ഇരട്ടി വേഗം ക്രോം 7 സാധ്യമാക്കുമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു.
.മൈക്രോസോഫ്റ്റിനോട് മല്‍സരിക്കാന്‍ മികച്ച സാങ്കേതിക സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ജെയിംസ് റോബിന്‍സണും ഗ്രെഗ് ട്രാവേഴ്‌സും തങ്ങളുടെ ക്രോമിയം ബ്ലോഗില്‍ എഴുതുന്നു. ജി.പി.യു ആക്‌സിലറേഷന്‍ സാങ്കേതിക വിദ്യയുമായി വരുന്ന ക്രോമില്‍ 2ഡി, 3ഡി ഗ്രാഫിക്‌സുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
ഇന്റര്‍നെറ്റ് ബ്രൗസര്‍ വിപണിയില്‍ ക്രോമിന് മൂന്നാം സ്ഥാനമാണുള്ളത്. നെറ്റ് മാര്‍ക്കറ്റ് ഷെയര്‍ ഗവേഷണ സംഘം ആഗസ്റ്റില്‍ നടത്തിയ പഠനപ്രകാരം ലോകത്തെ ബ്രൗസര്‍ വിപണിയില്‍ 60.4 ശതമാനം പേരും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ്‌സിസ്റ്റത്തോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാലാണ് കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ കാരണമാകുന്നത് എന്നത് ശ്രദ്ധേയതാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇത് 65 ശതമാനമായിരുന്നു
. രണ്ടാംസ്ഥാനത്തുള്ള മോസിലയുടെ ഫയര്‍ഫോക്‌സ് 22.93 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ക്രോം 7.52 ശതമാനവും ഉപയോഗിക്കുന്നു. നാലാം സ്ഥാനത്തുള്ള ആപ്പിളിന്റെ സഫാരി 5.16 ശതമാനം പേരും ഉപയോഗിക്കുന്നു. 2.38 ശതമാനം ഉപഭോക്താക്കളുമായി ഒേപര തൊട്ടുപിന്നിലാണ്.
ക്രോമിന്റെ മാക് 6.0.472.63 പതിപ്പും ഇപ്പോള്‍ ലഭ്യമാണ്.
http://www.brothersoft.com/google-chrome-download-165281-s1.html
No comments:
Post a Comment