ഫെയ്സ്ബുക്ക്, ഓര്‍ക്കുട്ട്, മൈ സ്പെയ്സ് തുടങ്ങി പല നിറത്തി ലും തരത്തിലും ഗുണത്തിലുമൊക്കെയായി സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ അവതരിച്ചു. ആദ്യം ഒന്നു രുചിച്ചു നോക്കാന്‍ കയറിയവര്‍ ഇന്ന് കുടുംബവും കുട്ടികളുമായി നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ആഹ്ലാദിക്കുകയാണ്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ലോകത്തെവിടെയുമുള്ളവര്‍ ഒന്നിച്ചുകൂടുന്ന ഒരിടം. വീട്ടില്‍ മീന്‍കറി വച്ചാലും പുതിയ കൊതുകുതിരി വാങ്ങിയാലുമൊക്കെ അതുടന്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആകെ ഒരു വിഷമമാണ്. എന്നാല്‍ വളരെ ഉത്തരവാദിത്തപരമായി സൗഹൃദാന്തരീക്ഷം ഒരുക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ കയറുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില സെക്യൂരിറ്റി, പ്രൈവസി പോളിസികളുണ്ട്.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ നല്‍കുന്ന പേഴ്സനല്‍ ഡീറ്റെയ്ല്‍സ് പലപ്പോ ഴും എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തിലാവും. ഏതെങ്കിലും തരത്തില്‍ ഒരു വ്യക്തി യെ കുഴിയില്‍ച്ചാടിക്കാന്‍ തീരുമാനിച്ചിരിക്കുന്നയാളിന് ഇതൊക്കെത്തന്നെ ധാരാളം. ഇതേ സാങ്കേതികവിദ്യ തന്നെയാണ് സൈറ്റുകളിലേക്ക് കടക്കാന്‍ എല്ലാവര്‍ക്കും വഴിയൊരുക്കുന്നത്. ഇത് മാല്‍വെയര്‍ അഥവാ വൈറസ് ആക്രമണത്തിനു കാരണമാകുന്നു. പലപ്പോഴും ഒരു ഓര്‍ഗനൈസേഷന്‍റെ നെറ്റ്വര്‍ക്കിങ് പൂര്‍ണമായി നശിപ്പിക്കാന്‍ ഇവര്‍ക്കു കഴിയുന്നു. സാധാരണയായി യൂസര്‍ നെയിം, പാസ്വേഡ് തുടങ്ങിയവ തട്ടിയെടുക്കുക, സോഷ്യല്‍ എന്‍ജിനിയറിങ്, കബളിപ്പിക്കുക, വെബ് ആപ്ളിക്കേഷന്‍ അറ്റാക്കിലൂടെ പേഴ്സനല്‍ ഐഡ ന്‍റിറ്റി തട്ടിയെടുക്കുക തുടങ്ങിയവയാണ് നെറ്റ്വര്‍ക്കി ങ് സൈറ്റുകളില്‍ പതുങ്ങിയിരിക്കുന്ന ചതിക്കുഴികള്‍.
ഇത്തരം സൈറ്റുകള്‍ ക്രിയേറ്റ് ചെയ്യുന്ന എല്ലാത്തിനേയും പെട്ടെന്നു തന്നെ വിശ്വസിക്കുന്ന അംഗ ത്തിന് ഇവയൊന്നും മനസിലാകാനും ഇടയില്ല.സ്വന്തമോ അതല്ലെങ്കില്‍ മറ്റൊരാളുടേയോ പ്രൊഫഷണലും പ്രൈവറ്റുമായ വിവരങ്ങള്‍ തന്‍റെ പ്രൊഫൈലിലൂടെ എല്ലാവരെയും അറിയിക്കുന്നതു വഴി അയാള്‍ മാത്രമല്ല സുഹൃത്ത് കൂടിയാണ് പ്രശ്നത്തിലാവുന്നത്. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, സ്ട്രീറ്റ് അഡ്രസ്, ഫോണ്‍ നമ്പര്‍, ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍, കോണ്‍ഫിഡന്‍ഷ്യല്‍ ബിസിനസ് ഇര്‍ഫര്‍മേഷന്‍ എന്നിവ യാതൊരു കാരണവശാലും ഓണ്‍ലൈനില്‍ പബ്ളിഷ് ചെയ്യാന്‍ പാടില്ല. ഇതേ അവസ്ഥ തന്നെയാണ് ഫോട്ടൊകള്‍, വിഡിയോ, ഓഡിയോ ഫയല്‍ എന്നിവ അപ്ലോഡ് ചെയ്യുമ്പോ ഴും സംഭവിക്കുന്നത്. സ്വകാര്യതയ്ക്കു നേരെയുള്ള കടന്നുകയറ്റം എന്ന് പിന്നീട് പറയാവുന്ന തരത്തിലെ കേസുകള്‍ക്കു തുടക്കം ഇവയൊക്കെത്തന്നെയാണ്.
മുന്‍കരുതലുകള്‍
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ അംഗങ്ങള്‍ അത്യാവശ്യം പാലിക്കേണ്ട ചില സെക്യൂരിറ്റി, പ്രൈവസി പോളിസികളാണിവ
*സോഷ്യല്‍ മീഡിയ സൈറ്റില്‍ കയറാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറില്‍ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ആന്‍റിവൈറസ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനും അത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. ആപ്ളിക്കേഷനും ഓപ്പറേറ്റിങ് സിസ്റ്റവും അപ് റ്റു ഡേറ്റ് ആയിരിക്കണം.
*നന്നായി പരിചയമുള്ള ഒരാളുടെ പ്രൊഫൈലില്‍ കണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴും
ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ റണ്‍ ചെയ്യുമ്പോഴുമെല്ലാം ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിലെ മിക്കവാറും ആപ്ളിക്കേഷന്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ ഓരോരുത്തരുടേയും പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ ഷെയര്‍ ചെയ്യേണ്ടതായി വരും. ആക്രമിക്കാന്‍ തയാറായി നില്‍ക്കുന്നവര്‍ ഇത്തരം സൈറ്റിലൂടെയാണ് വൈറസ് ആക്രമണത്തിന് മുതിരുന്നത്.*
അത്രപെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത പാസ്വേഡുകള്‍ ഉപയോഗിക്കുക. എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ്വേഡ് ഉപയോഗിച്ചാല്‍ ഏതെങ്കിലും ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതു വഴി എല്ലാ ഡീറ്റെയ്ല്‍സും നഷ്ടപ്പെടാന്‍ ഇടയാകും.*
ഓരോ അംഗത്തെയും സുഹൃത്തായി സ്വീകരിക്കുമ്പോഴും പേജുകളിലെ ഗ്രൂപ്പുകളില്‍ ചേരുമ്പോഴും ശ്രദ്ധിക്കുക. സുഹൃത്തുക്കളുടെയും ഗ്രൂപ്പുകളുടെയും എണ്ണം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ പീഴ്സനാല്‍ ഡീറ്റെയ്ല്‍സ് ഷെയര്‍
ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
.* സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്ക് പ്രൈവസിയുണ്ടെന്ന് ഒരിക്കലും കരുതരുത്. ബിസിനസിനായാലും പേഴ്സണല്‍ യൂസിനായാലും കോണ്‍ഫിഡന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ഷെയര്‍ ചെയ്യാതിരിക്കുക. അപരിചിതനായ ഒരാള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിക്കണം.
*പ്രൊഫൈലില്‍ എന്തെങ്കിലും വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും മറ്റേതെങ്കിലും പേജില്‍ കമന്‍റ് ചെയ്യുന്നതിനും മുന്‍പ് ചിന്തിക്കുക. ഒരിക്കല്‍ സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ അത് ഓണ്‍ലൈനിലുള്ള ആരെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവും. പ്രത്യേകിച്ച് ഗവണ്‍മെന്‍റ് റിലേറ്റഡ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പേജുകളിലെ എല്ലാ കണ്ടന്‍റും പബ്ളിക് റെക്കോഡ്സ് ആയി കണക്കാക്കും.
*ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കു മാത്രം പോസ്റ്റ് ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ കാണാന്‍ കഴിയുന്ന തരത്തില്‍ പ്രൈവസി സെറ്റിങ്സ് കോണ്‍ഫിഗര്‍ ചെയ്യുക. ഒപ്പം മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നതും നിയന്ത്രിക്കുക. എല്ലാ സൈറ്റിലേയും ഡിഫോള്‍ട്ട് സെറ്റിങ്സ് എല്ലാ വിവരങ്ങളും എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തിലായിരിക്കും. എന്നാല്‍ ഇത് മാറ്റാവുന്നതാണ്.
*സൈറ്റിന്‍റെ പ്രൈവസി പോളിസി നന്നായി വായിച്ചുനോക്കുക. ചില സൈറ്റുകള്‍ ഇമെയ്ല്‍ അഡ്രസ്, യൂസര്‍ പ്രിഫറന്‍സ് എന്നിവ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നുണ്ടാവും. പ്രൈവസി പോളിസിയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കിലും ഇന്‍ഫര്‍മേഷന്‍ കൃത്യമായി സംരക്ഷിക്കുന്നുണ്ടെന്നു തോന്നുന്നില്ലെങ്കിലും ഈ സൈറ്റ് ഉപയോഗിക്കാതിരിക്കുക.
(കടപ്പാട് ധന്യ മേനോന്‍സൈബര്‍ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍)
No comments:
Post a Comment