27 September 2011

മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും !



മലയാളം ന്യൂസ്‌ ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും ലഭ്യമാണ്.എങ്ങനെയാണ് ഗൂഗിള്‍ ടോക്കില്‍ മലയാളം ന്യൂസ്‌ ലഭ്യമാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം നിങ്ങളുടെ ഗൂഗിള്‍ ടോക്ക് സൈന്‍ ഇന്‍ ചയ്യുക. ശേഷം Add ക്ലിക്ക് ചെയ്ത് cibrons@bot.im.ഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.

അപ്പോള്‍ തന്നെ നിങ്ങളെ അവര്‍ ആഡ് ചെയ്യുന്നതായിരിക്കുക.

മലയാളം ന്യൂസ്‌ വായിക്കുന്നതിനായി, cibrons@bot.im എന്നതില്‍ ക്ലിക്ക് ചെയ്ത് #news എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഉടനെ തന്നെ നിങ്ങള്‍ക്ക് മലയളം ന്യൂസ്‌ അവിടെ നിന്നും വായിക്കാവുന്നതാണ്.

ഓരോ ന്യൂസിന്റെയും ഹെഡ് ലൈന്‍ മാത്രമേ അവിടെനിന്നും വായിക്കാന്‍ കഴിയു. പൂര്‍ണമായ വാര്‍ത്ത വായിക്കാനായി ,ഓരോ ന്യൂസിന്റെയും കൂടെയുള്ള നമ്പര്‍ കൊടുത്ത് എന്റര്‍ അടിക്കുക. ഉദാഹരണത്തിന് #news1 ആണ് വായിക്കേണ്ടത് എങ്കില്‍ #news1എന്നു ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഗൂഗിള്‍ ടോക്കില്‍ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളത്.മറ്റുള്ളവയില്‍ ഇത് വര്‍ക്ക്‌ ചെയ്യുമോ എന്ന് വ്യക്തമല്ല.പലര്‍ക്കും ഇത് അറിയുമായിരിക്കും എന്ന്
കരുതുന്നു.എന്നാലും അറീയാത്തവര്‍ക്ക് ഗുണകരമാകുമല്ലോ

2 comments: