17 July 2013

ഖുര്‍ആന്‍ പഠനത്തിനായി ചില വെബ് സൈറ്റുകള്‍

ജോലിക്കും പഠനത്തിനും കച്ചവടത്തിനും എല്ലാം കംപ്യുട്ടറുമായി ബന്ധപെടുന്ന ഈ കാലത്ത് ഖുര്‍ആന്‍  പാരായണവും പഠനവും കമ്പ്യുട്ടറിലേക്ക് മാറുന്നു. പ്രായ ബേദമന്യേ ടാബ്ലെറ്റ് കംപ്യുട്ടറുകളുമായി ഖുര്‍ആന്‍ പാരായണം ചെയുന്ന വിശ്വാസികളും ഇന്ന് സാദാരണ  കാഴ്ചയാണ്.



ഖുര്‍ആന്‍ ഓണ്‍ലൈന്‍ ആയി പഠിക്കാന്‍ പറ്റുന്ന കുറെ ഏറെ വെബ്‌  സൈറ്റുകള്‍ ഇന്നുണ്ട് അതില്‍ കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത്  tanzil.net  എന്ന ഖുര്‍ആന്‍ പഠന സൈറ്റ് ആണ്. ഇതില്‍ 43 ഭാഷകളിലായി 105 ഓളം പരിഭാഷകളും ഉണ്ട്.30 ഓളം വ്യത്യസ്ത ശബ്ദത്തിലുള്ള ഖുര്‍ആന്‍ പാരായണവും  ഇതില്‍ കേള്‍ക്കാം. ഖുര്‍ആന്‍ പാരായണതിനോടൊപ്പം തന്നെ അതിന്‍റെ പരിഭാഷയും ഉണ്ട്. രണ്ടു വ്യത്യസ്തമായ  രീതിയില്‍ ആണ് ഇതില്‍ പരിഭാഷ ഉള്‍പെടുത്തിയിട്ടുള്ളത് ഒന്ന് മൗസ് കര്‍സര്‍ വയ്ക്കുന്ന ഭാഗങ്ങളില്‍ സൈഡില്‍ ഒരു ചെറിയ കോളത്തില്‍ ആയി  ആയത്തിന്‍റെ അര്‍ഥം കാണിക്കുന്ന രീതിയില്‍,. വേറെ ഒന്ന്  പ്ലേ ചെയ്യുന്ന സമയത്ത് ഓട്ടോ മാറ്റിക് ആയി തന്നെ സൈഡില്‍ അതിന്‍റെ അര്‍ഥം കാണിച്ചു പോകുന്ന രീതിയിലും . ഇതില്‍ മലയാളം പരിഭാഷ തന്നെ രണ്ടെണ്ണം ഉണ്ട് ഒരെണ്ണം ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് മദനിയും  കുഞിമുഹമ്മദ്‌ മദനി പറപ്പൂര്‍ ഇവര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ്  മറ്റൊന്ന് ശൈഖ് മുഹമ്മദ്‌ കാരകുന്ന്, വാണി ദാസ് എളയാവൂര്‍  ഇവര്‍ ചേര്‍ന്ന് തയ്യാറാക്കിയതും.



ഖുര്‍ആന്‍ അര്‍ത്ഥ സഹിധം പഠിക്കാന്‍ സൗകര്യമുള്ള  വേറെയും ചില സൈറ്റുകള്‍ ഉണ്ട്.
Lalitahsarama.net
lalithasaram.net ശൈഖ് മുഹമ്മദ്‌ കാരക്കുന്നും  വാണിദാസ് എളയാവൂരും ചേര്‍ന്നു തയ്യാരാകിയ ഇതില്‍ ഖുര്‍ആന്‍ മലയാളം പരിഭാഷ PDF വേര്‍ഷന്‍ ഡൌണ്‍ ലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവും ഉണ്ട്. അത് കൂടാതെ ഇതിലെ വീഡിയോ ലൈബ്രറിയില്‍ ഖുറാനില്‍ പറഞ്ഞിട്ടുള്ള പല വിഷയങ്ങളെ പറ്റിയുള്ള വീഡിയോകളും കാണാം . 


Hudainfo.com
ഖുറാനും ഹദീസുകളും പഠിക്കാനും, ഖുര്‍ആന്‍ PDF,MP3 തുടങ്ങിയവ ഡൌണ്‍ലോഡ്  ചെയ്യാനും, ഖുര്‍ആന്‍ സോഫ്റ്റ്‌ വെയറുകള്‍ ഡൌണ്‍ ലോഡ് ചെയ്യാനും പറ്റിയ ഒരു വെബ് സൈറ്റ് ആണ് hudainfo.com .

Malayalam Quran Search
ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഓരോ വിഷയങ്ങള്‍  ആയിട്ട് പഠിക്കാന്‍ ഉപകരിക്കുന്ന ഒരു വെബ് സൈറ്റ് ആണ്  malayalamquransearch.com . ഇതില്‍ ഓരോ വിഷയങ്ങളെ പറ്റി  സെര്‍ച്ചിംഗ് സൗകര്യവും ഉണ്ട്. 



അമാനി മൌലവിയുടെ തഫ്സീര്‍ ഇവിടെ ക്ലിക്ക് ചെയ്തു  ഡൌണ്‍ലോഡ് ചെയ്യാം.