കമ്പ്യുട്ടറും, ഇന്റര്‍നെറ്റും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്പെടാവുന്ന എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുകയാണ്.നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദേശങ്ങളും,പോസ്റ്റിനെ പറ്റിയുള്ള സംശയങ്ങളും ഇവിടെ രേഖപെടുത്താന്‍ മറക്കരുത്.
27 September 2011
Free Web Brouser Specially Designed For kids
There is always a safer side in everything we do, if your take Google search, we have search for kids(under 12). but the thing is we cannot be watching or spying our kids all the time. Internet is like a huge ocean,when your kid uses the regular web browser you eventually your child's innocent click may fell directly on adults sites. so how can we avoid this happening?
"Kidzui" is free web browser,search engine and online play ground for kids 3-12.
kids have the freedom to learn,play,search and discover over the 2 million games,websites,videos and photos on their own."Kidzui" has the largest number of games,websites,videos and photos reviewed by parents and teachers anywhere kids can find what they need to help with school work. by themselves.
kids safely express themselves,with their zui. backgrounds,tags and online status kidzui eliminates the need for parents to constantly watch over their kids shoulder' when they are online.
Parents know what their kids are doing online and they can connect by sharing content.kidzui sends weekly email that tells you what your kids are doing online.The kidzui parents account lets you share content and set limits.
http://www.kidzui.com/learn_more
Facebook 3 New Changes 2011
Better Privacy,Unwanted tagging,past post visibility.
First Change:Post Status updates to a specific group of people.
While posting a status on Facebook,you now have the option to choose whom you want it to see.
Just press the small gears icon in the lower righ
No need to worry if you did a mistake in selecting the visible persons. You can change it even after you have published a post.just select the gears icon and change it back again
SECOND CHANGE: Get rid of unwanted Photo tags.
This is the feature lot of people were concerned about on Facebook. So how to get rid of them, here’s what you have to do.
Go to Privacy Settings and then click on Custom box.
Now Click Edit Settings in front of How Tags Work feature
Next click on profile Review and turn it on
That's it. Now Whenever any of your friends tags u in photo, you have got to approve them before they start displaying on your profile.As soon as a friend tags you will receive a notification.after you click it you will be taken to the wall tab where a sub-tab called pending posts will appear which will help you approved or disapprove of photo tags.
Easy isn't it ?
THIRD CHANGE: Change the visibility of your older post.
Many a time we think whether ta make this status public or private and later go with public anyway.
Facebook has now released a nice future wherein you can change all of your older posts visibility to only your friends.Don't worry you wont need to sit the whole night and change the visibility for every specific post.
Just flyover to the Privacy Settings and click Manage Past Post Visibility where it says Limit the Audience for Past Posts. Then click on Confirm. That’s it, you are done.
NOTE: This feature cannot be undone. After you have clicked on Confirm there is no way back!
വൈ-ഫൈയുടെ നിങ്ങളറിയാത്ത ഉപയോഗങ്ങള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്തിന് വീടുകളില്‍ പോലും സാധാരണമായിരിക്കുകയാണ് ഇപ്പോള്‍ വൈ ഫൈ. കേബിളുകളുടെയോ മറ്റോ സഹായമില്ലാതെ എവിടെയിരുന്നും ഇന്റര്‍നെറ്റ് ലഭിക്കുമെന്നത് മാത്രമല്ല, ഇതിന്റെ പ്രത്യേകത. നിങ്ങളറിയാത്ത അനേകം അല്‍ഭുതങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട്.
ചില ആപ്ലിക്കേഷനുകളിലൂടെ നിങ്ങള്‍ക്കും അവ ഉപയോഗിക്കാം.
നിങ്ങളുടെ ഡിജിറ്റല്‍ എസ്.എല്‍.ആര്‍ കാമറ നിയന്ത്രിക്കാം: വീട്ടിലെ വേറേതെങ്കിലും മുറിയിലിരുന്നുകൊണ്ട് ഡിജിറ്റല്‍ കാമറയെ നിയന്ത്രിക്കാനും ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യമാണിത്. നിങ്ങളുടെ ഐഫോണ്‍/ഐപാഡ് ടച്ചില്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌താണിത് സാധ്യമാക്കുന്നത്. OnOne എന്ന സോഫ്‌റ്റ്‌വെയറിന്റെ പ്രോ എന്ന വകഭേദത്തിന് 19.99 ഡോളറാണ് വില. ലൈറ്റ് എന്ന വേര്‍ഷന് ഇതിലും വില കുറവാണ്. ഐഫോണും കംപ്യൂട്ടറും ഒരേ വൈ-ഫൈ നെറ്റ്‌വര്‍ക്കിലാണെങ്കില്‍ എന്താണോ ഡിജിറ്റല്‍
എസ്.എല്‍.ആര്‍ കാമറ കാണുന്നത്, അത് നിങ്ങള്‍ക്ക് കാണാനാകും.
ഡിജിറ്റല്‍ കാമറയില്‍ നിന്ന് ഫോട്ടോകള്‍ കംപ്യൂട്ടറിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യാം: നിങ്ങളെടുക്കുന്ന ഫോട്ടോകളെല്ലാം അപ്പപ്പോള്‍ കംപ്യൂട്ടറിലേക്ക് നേരിട്ട് പോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ? Eye-Fi എന്ന പ്രത്യേക വയര്‍ലസ് എസ്.ഡി കാര്‍ഡ് ഇതിന് സഹായിക്കും. വൈ-ഫൈ അഡാപ്‌റ്റര്‍ അടങ്ങിയ Eye-Fi വഴി യൂട്യൂബ്, ഫ്‌ളിക്കര്‍, ഫോട്ടോബക്കറ്റ് എന്നിവയിലേക്കെല്ലാം ഫോട്ടോ നേരിട്ട് അപ്‌ലോഡ് ചെയ്യാം. 4 ജി.ബി Eye-Fi എസ്.ഡി കാര്‍ഡിന്റെ വില ഏകദേശം 3800 രൂപയാണ്. പ്രമുഖ കമ്പനികളുടെ ഒട്ടുമിക്ക കാമറകളിലെല്ലാം തന്നെ ഈ എസ്.ഡി കാര്‍ഡ് പ്രവര്‍ത്തിക്കുമെങ്കിലും www.eye.fi എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം വാങ്ങുക.
എവിടെയിരുന്നും വീട് നിരീക്ഷിക്കാം:
റോവിയോ എന്ന കളിപ്പാട്ടം പോലെയുള്ള ഉപകരണത്തിന്റെ സഹായത്തോടെയാണിത് സാധ്യമാക്കുന്നത്. കൊച്ചുറോവിയോ വീടിനു ചുറ്റുമോ വീടിനകത്തോ ഒക്കെ ഓടിനടന്ന് ചുറ്റുമുള്ളതെല്ലാം അതിലുള്ള കാമറയിലൂടെ നമുക്ക് അപ്പപ്പോള്‍ കാണിച്ചുതരും. ഇതിന് വീട്ടിലെ വൈ-ഫൈ പ്രവര്‍ത്തനനിരതമായിരിക്കണം. റോവിയോയുടെ ദിശ നമുക്ക് നിയന്ത്രിക്കാം. വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നമുക്ക് അവരെ കാണാം, സംസാരിക്കാം. ഇതില്‍ സ്‌പീക്കറും മൈക്കുമുണ്ട്. 8955 രൂപയാണ് ഇതിന്റെ ഏകദേശവില. thinkgeek.comല്‍ നിന്ന് ഇത് വാങ്ങാനാകും.
നിങ്ങളുടെ വെബ്‌കാമറകളെ സര്‍വീലിയന്‍സ് കാമറകളാക്കാം:
icam എന്ന ആപ്ലിക്കേഷനിലൂടെ ഐ ഫോണ്‍/ഐപാഡ്/ഐപോഡ് തുടങ്ങിയവ വഴി വിദൂരത്തിരുന്ന് നിങ്ങളുടെ വീട് നിരീക്ഷിക്കാം. ഈ ആപ്ലിക്കേഷന് 4.99 ഡോളറാണ് ഏകദേശ വില. ഇതിനായി സൗജന്യ ഐക്യാം സോഴ്‌സ് സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം മുമ്പ് സൂചിപ്പിച്ച ആപ്ലിക്കേഷന്‍ കോണ്‍ഫിഗര്‍ ചെയ്യുക. 12 കാമറകള്‍ വരെ ഇതില്‍ കോണ്‍ഫിഗര്‍ ചെയ്യാം. ഇതിലെ നാല് കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കും. എന്തെങ്കിലും തരത്തിലുള്ള ചലനം ഉണ്ടായാല്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും.
Eye-Fi memory cards: wireless photo & video uploads straight from your camera to your computer & the
www.eye.fi
Eye-Fi Wireless SD Cards - make your camera wireless. Upload photos and videos wirelessly to your computer and to the web. Works in over 1,000 camera models.
നിങ്ങള്‍ പുതിയ ലാപ്ടോപ് വാങ്ങും മുമ്പ്
അതിവേഗം വളരുന്ന ടെക്‌നോളജിയ്ക്കിടയില്‍ ഒരു നെറ്റ്ബുക്കോ ലാപ്‌ടോപോ തെരഞ്ഞെടുക്കുക ഏറെ ബുദ്ധിമുട്ടാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓരോ ബ്രാന്‍ഡും ഓരോ പ്രത്യേക സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതും ഇപ്പോള്‍ സാധാരണം. വിലയ്‌ക്കൊത്ത മൂല്യം തേടുന്ന ഉപഭോക്താവ് ഏത് തെ...രഞ്ഞെടുക്കണമെന്ന ആശങ്കയിലുമാകും.
നിങ്ങള്‍ ആദ്യമായി ഒരു നോട്ട്ബുക്ക് വാങ്ങാനൊരുങ്ങുകയാണോ അതോ ഔട്ട്‌ഡേറ്റഡായ നോട്ട്ബുക്ക് മാറ്റി മറ്റൊരു മികച്ച ഉത്പന്നം തേടുകയോ? ധാരാളം നോട്ട്ബുക്കുള്‍ക്കിടയില്‍ നിന്ന് നിങ്ങളുടെ ആവശ്യത്തിനിണങ്ങുന്ന നോട്ട്ബുക്ക് തെരഞ്ഞെടുക്കാന്‍ ശ്രമിക്കൂ. അതിനായി ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍.
പ്രോസസര്‍: ഇന്ന് വിവിധ നോട്ട്ബുക്കുകളിലായി പ്രോസസറുകളെ ഒരു ശ്രേണി തന്നെയുണ്ട്. പ്രോസസറുകളില്‍ ഏറ്റവും നല്ല ബ്രാന്‍ഡായി ഉയര്‍ന്നു നില്‍ക്കുന്നത് ഇന്റല്‍ ആണ്. അതില്‍ പലതും പല ശേഷികളിലുള്ളവയും. വെബ് സര്‍ഫിങ് പോലുള്ള അടിസ്ഥാന ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് മാത്രമായുള്ള നോട്ട്ബുക്കാണാവശ്യമെങ്കില്‍ ഇന്റല്‍ ആറ്റം പ്രോസസര്‍ മതിയാകും. ആവശ്യങ്ങള്‍ കുറച്ചുകൂടി ഉയര്‍ന്നതാണെങ്കില്‍ ഇന്റല്‍ പെന്റിയം ഡ്യുവല്‍ കോര്‍ പ്രോസസറുള്ള നോട്ട്ബുക്ക് അഥവാ ലാപ്‌ടോപ് തെരഞ്ഞെടുക്കാം. ഇനി വിവിധ പ്രോഗ്രാമുകളും ഗെയിമുകളും പ്രവര്‍ത്തിപ്പിക്കേണ്ടവര്‍ക്ക് ഏറ്റവും ഇണങ്ങുന്നത് ഇന്റല്‍ കോര്‍ ഐ3/ഐ5 പ്രോസസറുകളാകും. മാക്‌സിമം പെര്‍ഫോമന്‍സാണ് ഒരു ലാപ്‌ടോപിലൂടെ ഉപഭോക്താവ് പ്രതീക്ഷിക്കുന്നതെങ്കില്‍ അവിടെ ഇന്റല്‍ കോര്‍ ഐ7നാണ് അനുയോജ്യം.
മെമ്മറി: ലാപ്‌ടോപിനായും കമ്പ്യൂട്ടറിനായാലും മറ്റെന്ത് ടെക് ഉത്പന്നങ്ങള്‍ക്കായും ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം അതിന്റെ മെമ്മറിയാണ്. എത്ര മെമ്മറിയാണ് (റാം) വാങ്ങാനുദ്ദേശിക്കുന്ന ലാപ്‌ടോപിലെന്ന് പരിശോധിക്കുക. അതിന്റെ ഗ്രാഫിക് ശേഷിയും ശ്രദ്ധിക്കണം. ചെറിയതോതില്‍ സിസ്റ്റം ഉപയോഗിക്കുകയും വളരെ കുറഞ്ഞ ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വെയറുകളും മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുള്ളൂ എങ്കില്‍ 2 ജിബി റാം മതിയാകും. എന്നാല്‍ ഇപ്പോള്‍ മിക്ക നോട്ട്ബുക്കുകളും കുറഞ്ഞത് 3 ജിബി റാമിലാണ് എത്തുന്നത്. 3ഡി മാക്‌സ്, പ്ലേഗ്രാഫിക് പോലുള്ള ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവര്‍ 4ജി റാം ഉള്ള നോട്ട്ബുക്ക്/ലാപ്‌ടോപിനെ ആശ്രയിക്കുന്നതാണ് നല്ലത്.
ഗ്രാഫിക്‌സ്: ലാപ്‌ടോപിന്റെ പെര്‍ഫോമന്‍സിന് ഗ്രാഫിക്‌സിനും പ്രധാന സ്ഥാനമുണ്ട്. ഗ്രാഫിക് പ്രോസസിങ് യൂണിറ്റെന്നാല്‍ നോട്ട്ബുക്കിന്റെ പെര്‍ഫോമന്‍സ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇമേജ് എഡിറ്റിങ്, ഗെയിമിങ് എന്നിവയൊന്നും ഉപയോഗിക്കില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്റല്‍ ഓണ്‍ ബോര്‍ഡ് ഗ്രാഫിക്‌സ് മതിയാകും.
ഹാര്‍ഡ് ഡിസ്‌ക്: മികച്ച ഹാര്‍ഡ് ഡിസ്‌കാണുള്ളതെങ്കില്‍ അത് സിസ്റ്റത്തിന്റെ ദീര്‍ഘായുസ്സിന് കാരണമാകും. 160 ജിബി ഡ്രൈവ് കപ്പാസിറ്റിയോട് കൂടിയാണ് ഇപ്പോള്‍ മിക്ക ബേസിക് ലാപ്‌ടോപുകളും എത്തുന്നത്. സാധാരണ ആവശ്യങ്ങള്‍ക്ക് ഈ കപ്പാസിറ്റി ധാരാളമാണുതാനും. സിസ്റ്റത്തില്‍ കൂടുതല്‍ സ്‌പേസ് നിങ്ങള്‍ തേടുന്നുണ്ടെങ്കില്‍ കുറഞ്ഞത് 320 ജിബി ഡ്രൈവ് സ്റ്റോറേജുള്ള സിസ്റ്റം നോക്കുന്നതാണ് നല്ലത്. ഇതിലുപരി പെര്‍ഫോമന്‍സാണ് ഇവിടെയും നോക്കുന്നതെങ്കില്‍ പുതിയ പ്രവണതയായ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളുള്ള സിസ്റ്റങ്ങളെ ആശ്രയിക്കാം. സാധാരണ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളില്‍ നിന്ന് എസ്എസ്ഡിയ്ക്ക് വ്യത്യാസമുണ്ട്. മൂവ് ചെയ്യാവുന്ന റീഡ്/റൈറ്റ് ഹെഡാണ് എച്ച്ഡിഡിയ്ക്കുള്ളതെങ്കില്‍ സോളിഡ് സ്റ്റേറ്റിലുള്ള (ഖരാവസ്ഥ) മെമ്മറിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതായത് ചലിക്കുന്ന ഭാഗങ്ങള്‍ ഈ ഡ്രൈവിലുണ്ടാവില്ല.
സ്‌ക്രീന്‍ : മികച്ച കാഴ്ചാനുഭവം സൃഷ്ടിക്കുന്നതിനാണ് സ്‌ക്രീന്‍. നിങ്ങളുടെ ജോലിയുടെ സ്വഭാവവും ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റുപാടും അനുസരിച്ച് ഇണങ്ങുന്ന സ്‌ക്രീന്‍ വലുപ്പങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. നെറ്റ്ബുക്ക്/ലാപ്‌ടോപുകളെ സംബന്ധിച്ച് 14 മുതല്‍ 17 വരെ ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് ഏറ്റവും മികച്ചത്. എന്നാല്‍ ഒരു ചെറിയ ചുറ്റുപാടിലാണ് ലാപ്‌ടോപ്/നെറ്റ്ബുക്ക് ഉപയോഗിക്കേണ്ടി വരികയെങ്കില്‍ 10 ഇഞ്ച് പോലുള്ള അല്പം ചെറിയ സ്‌ക്രീന്‍ സൈസ് തെരഞ്ഞെടുക്കുക.
പോര്‍ട്ടബിലിറ്റി: കൊണ്ടുനടക്കാന്‍ അനുയോജ്യമായ സിസ്റ്റങ്ങളാണ് ലാപ്‌ടോപുകള്‍. കൂടുതലും യാത്രചെയ്യുന്നവരാണ് സാധാരണ ഇത്തരം മൂവിങ് കമ്പ്യൂട്ടറുകള്‍ തെരഞ്ഞെടുക്കുന്നത്. വിവിധ ഭാരത്തിലുള്ള ലാപ്‌ടോപുകള്‍ വിപണിയിലുണ്ട്. യാത്രയ്ക്ക് തടസ്സമാവാത്ത അല്പം കനംകുറഞ്ഞ ഉത്പന്നങ്ങളാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്. ഇനി വീട്ടിലുപയോഗിക്കാനാണ് ലാപ്‌ടോപിന്റെ ആവശ്യമെങ്കില്‍ ഭാരത്തെ ഒരു പ്രധാനഘടകമായി കാണണമെന്നില്ല. ഭാരക്കൂടുതലുള്ള ലാപ്‌ടോപുകള്‍ക്ക് സ്‌ക്രീന്‍ വലുപ്പവും മള്‍ട്ടിമീഡിയ സൗകര്യങ്ങളും സാധാരണ കൂടുതലായിരിക്കും. എന്നാല്‍ കുറഞ്ഞ ബാറ്ററി ദൈര്‍ഘ്യമാണ് ഇവയുടെ പോരായ്മ.
മള്‍ട്ടിമീഡിയ: ആദ്യമെല്ലാം ലാപ്‌ടോപ് എന്നാല്‍ ബിസിനസ് ക്ലാസ് എക്‌സിക്യൂട്ടീവുകള്‍ക്ക് മാത്രം പറഞ്ഞ കാര്യമായിരുന്നു. ഇപ്പോള്‍ മള്‍ട്ടിമീഡിയ പോലുള്ള വിനോദത്തെ മുന്നില്‍ കണ്ടുകൊണ്ടും ലാപ്‌ടോപ് പുറത്തിറങ്ങുന്നുണ്ട്. ഗ്ലെയറടിക്കാത്ത വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഇന്‍ബില്‍റ്റ് ടിവി ട്യൂണര്‍ കാര്‍ഡ്, മെമ്മറി കാര്‍ഡ് റീഡര്‍, വെബ് കാമറ, ബ്ലൂറേ റീഡര്‍, ബില്‍റ്റ് ഇന്‍ മൈക് എന്നീ സൗകര്യങ്ങളുള്ള ലാപ്‌ടോപുകള്‍ വിപണിയില്‍ സുലഭമാണ്. പവര്‍ സിനിമ, ഓഡിയോഡിജെ, പവര്‍ ഡിവിഡി പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുന്ന ലാപ്‌ടോപുകള്‍ മികച്ച മള്‍ട്ടിമീഡിയ അനുഭവമാണ് നല്‍കുക.
സുരക്ഷ: ഡെസ്‌ക്‌ടോപായാലും ലാപ്‌ടോപായാലും മറ്റെന്ത് ടെക് അധിഷ്ഠിത ഉത്പന്നമായാലും പ്രധാനമായും ശ്രദ്ധിക്കേണ്ട വശമാണ് സുരക്ഷ. സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇപ്പോള്‍ പലകമ്പനികളും ഫിങ്കര്‍പ്രിന്റ് റീഡര്‍ ഇന്റഗ്രേറ്റ് ചെയ്യുന്നുണ്ട്. ഫേസ്‌റെക്കഗ്നിഷനും ഇപ്പോള്‍ മിക്ക ലാപ്‌ടോപ് മോഡലുകളിലും എത്തുന്നുണ്ട്. വൈറസ് പോലുള്ള അപകടങ്ങളെ ചെറുക്കാന്‍ ആന്റി വൈറസ്, ആന്റി സ്‌പൈവെയര്‍ സോഫ്റ്റ്‌വെയറുകളും സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്തുവരുന്നുണ്ട്. ലാപ്‌ടോപ് വീണ ആഘാതത്തില്‍ ഹാര്‍ഡ് ഡ്രൈവുകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ഷോക്ക് മൗണ്ടണ്ട് ഹാര്‍ഡ് ഡ്രൈവുകളുള്ള സിസ്റ്റങ്ങളും വില്പനക്കെത്തിയിട്ടുണ്ട്.
കണക്റ്റിവിറ്റിയും പോര്‍ട്ടും: ഡാറ്റാ ട്രാന്‍സ്ഫറിങിനും ഇന്റര്‍നെറ്റ് ആക്‌സസിനും ഇന്‍ഫ്രാറെഡ്, ബ്ലൂടൂത്ത്, വൈഫൈ പോലുള്ള വയര്‍ലസ് കണക്റ്റിവിറ്റികളാണ് ഇപ്പോഴത്തെ ലാപ്‌ടോപുകളില്‍ സാധാരണ ഉണ്ടാകുക. കുറഞ്ഞത് രണ്ട്് യുഎസ്ബി പോര്‍ട്ടുകളെങ്കിലും ഉള്ള ലാപ്‌ടോപുകള്‍ വേണം വാങ്ങാന്‍. ഡാറ്റാ ട്രാന്‍സ്ഫറിനായി ഉപയോഗിക്കുന്ന സ്റ്റാന്റേഡ് പോര്‍ട്ടാണ് യുഎസ്ബി. അതോടൊപ്പം ചാര്‍ജ്ജിങിനും ഈ പോര്‍ട്ട് ഉപയോഗിക്കാം. ഓഡിയോ ഇന്‍/ഔട്ട് ജാക്ക്‌സ്, എതര്‍നെറ്റ് പോര്‍ട്ട്, ഡിസ്‌പ്ലെ ഔട്ട് പോര്‍ട്ട് എന്നീ പോര്‍ട്ടുകളും ഉള്‍പ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
വില: ഉത്പന്നങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍ ആദ്യം ഉണ്ടാകേണ്ട ഘടകം പണമാണ്. ഏതെങ്കിലും വിലക്ക് ഉത്പന്നം വാങ്ങുകയാകരുത് ലക്ഷ്യം. വിലക്കൊത്ത മൂല്യം തരുന്ന ഉത്പന്നം മാത്രം വാങ്ങുക. സ്‌ക്രീന്‍ സൈസ്, സവിശേഷതകള്‍ എന്നിവ അടിസ്ഥാനമാക്കി 18,000 മുതല്‍ ഏതാണ്ട് ഒന്നരലക്ഷത്തിലേറെ വിലവരുന്ന നെറ്റ്ബുക്ക്/നോട്ട്ബുക്ക്/ലാപ്‌ടോപുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.
ബ്രാന്‍ഡ്: വിവിധ ബ്രാന്‍ഡുകളാണ് ഇന്ന് വിപണിയിലുള്ളത്. നീണ്ടകാലത്തെ പാരമ്പര്യമുള്ള കമ്പനികള്‍ മുതല്‍ അടുത്തിടെ പുറത്തുവന്നവര്‍ വരെ ഇതിലുണ്ട്. ഡെല്‍, ലെനോവോ, എച്ച്പി, കോംപാക്, ഏസര്‍, അസുസ്, എംഎസ്‌ഐ, തോഷിബ എന്നീ പ്രമുഖ കമ്പനികളാണ് വിപണിയില്‍ മുന്നില്‍. മിക്കവരുടേയും അടിസ്ഥാന വാഗ്ദാനങ്ങള്‍ ഏകദേശം ഒന്നുതന്നെയുമാണ്. ബാറ്ററി ദൈര്‍ഘ്യം, ഉപയോഗക്ഷമത എന്നീ രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി ലാപ്‌ടോപുകളെ കണ്ടെത്തുക, അതിന് ശേഷം അവയുടെ ബ്രാന്‍ഡ് വിശ്വാസ്യതകൂടി ഉറപ്പുവരുത്തുക. ഒരു മികച്ച ഉത്പന്നം തന്നെയാകും നിങ്ങളുടെ കയ്യിലെത്തുക
ഗൂഗിള്‍ ഗ്രവിടി
നമ്മളില്‍ അതിക പേരും നെറ്റില്‍ സെര്ചിങ്ങിനു വേണ്ടി ഗൂഗിള്‍ ആണല്ലോ ഉപയോഗികരുല്ലത് ഗൂഗിളില്‍ ഒരു ചെറിയ തമാശ ഒപ്പിക്കാം നമുക്ക് .
ആദ്യം ഗൂഗിള്‍ ഓപ്പണ്‍ ചെയ്യുക. അതില്‍ googil gravity എന്ന് ടൈപ്പ് ചെയ്യുക അതില്‍ വരുന്ന ലിങ്കുകളില്‍ ആദ്യം കാണുന്നതില്‍ ക്ലിക്ക് ചെയ്യുക ഒരു 5 സെക്കന്റ് കാത്തു നില്ക്ക അപ്പോള്‍ കാണാം എന്താണ് സമ്ബവികുന്നത് എന്ന്. ഇനി അതില്‍ ABC എന്നോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും ഒന്ന് സെര്‍ച്ച് കൊടുത് നോകു..
http://youtu.be/ZTwrQSOHdX0
മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും !
മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും ലഭ്യമാണ്.എങ്ങനെയാണ് ഗൂഗിള്‍ ടോക്കില്‍ മലയാളം ന്യൂസ് ലഭ്യമാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം നിങ്ങളുടെ ഗൂഗിള്‍ ടോക്ക് സൈന്‍ ഇന്‍ ചയ്യുക. ശേഷം Add ക്ലിക്ക് ചെയ്ത് cibrons@bot.imഐ.ഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.
അപ്പോള്‍ തന്നെ നിങ്ങളെ അവര്‍ ആഡ് ചെയ്യുന്നതായിരിക്കുക.
മലയാളം ന്യൂസ് വായിക്കുന്നതിനായി, cibrons@bot.im എന്നതില്‍ ക്ലിക്ക് ചെയ്ത് #news എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഉടനെ തന്നെ നിങ്ങള്‍ക്ക് മലയളം ന്യൂസ് അവിടെ നിന്നും വായിക്കാവുന്നതാണ്.
ഓരോ ന്യൂസിന്റെയും ഹെഡ് ലൈന്‍ മാത്രമേ അവിടെനിന്നും വായിക്കാന്‍ കഴിയു. പൂര്‍ണമായ വാര്‍ത്ത വായിക്കാനായി ,ഓരോ ന്യൂസിന്റെയും കൂടെയുള്ള നമ്പര്‍ കൊടുത്ത് എന്റര്‍ അടിക്കുക. ഉദാഹരണത്തിന് #news1 ആണ് വായിക്കേണ്ടത് എങ്കില്‍ #news1എന്നു ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഗൂഗിള്‍ ടോക്കില്‍ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളത്.മറ്റുള്ളവയില്‍ ഇത് വര്‍ക്ക് ചെയ്യുമോ എന്ന് വ്യക്തമല്ല.പലര്‍ക്കും ഇത് അറിയുമായിരിക്കും എന്ന്
കരുതുന്നു.എന്നാലും അറീയാത്തവര്‍ക്ക് ഗുണകരമാകുമല്ലോ
കരുതുന്നു.എന്നാലും അറീയാത്തവര്‍ക്ക് ഗുണകരമാകുമല്ലോ
24 September 2011
How to Speed up Nokia Phone Modem
Many of you may use Nokia Phone to connect yourself to internet. Which uses 2G or 3G.
This trick will help you in boosting the Internet speed of your Nokia Phone Modem by 100%.
- Connect your Nokia Phone modem to your PC and connect it to internet by using One Touch Access of Nokia PC suit.
- Click on the computer activity icon which is similiar to my-computer icon and will be blinking off and on. and will be placed on your task-bar.
- OTA status of the Nokia modem will be opened. Click on the Properties.
- Select Configure option from the Properties window.
- This will open up the Modem Configuration window.
- Select the Maximum speed available in the Maximum speed option.
- And press OK to save the settings.
- Now Disconnect the Internet connection and Reconnect it to avail more speed.
23 September 2011
ഇന്റര്‍നെറ്റ് അഡിക്ഷന്‍.............????
ജോലിയുമായി ബന്ധപ്പെട്ടല്ലാതെ, ഒരു വ്യക്തി ദീര്‍ഘനേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും അത് ആ വ്യക്തിയുടെ ജോലിയെയും സാമൂഹികജീവിതത്തെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് 'ഇന്റര്‍നെറ്റ് അഡിക്ഷന്‍'.
ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:
' ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറ് മണിക്കൂറിലധികം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടുക; ഈ അവസ്ഥ മൂന്ന് മാസത്തിലേറെ നീണ്ടുനില്‍ക്കുക.
' നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളൊഴിവാക്കാനായി ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവിടുക.
' ദോഷകരമാണെന്നറിഞ്ഞിട്ടും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.
' മറ്റെന്ത് പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഇന്റര്‍നെറ്റിന് മുന്നിലിരിക്കുക.
' ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം ദിനംപ്രതി വര്‍ധിച്ചുവരിക.
' നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ അമിതദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുക.
' പത്രംവായന, ടി.വി. കാണല്‍, സംഗീതം തുടങ്ങി മറ്റ് വിനോദങ്ങളിലൊന്നും തീരെ താത്പര്യമില്ലാത്ത അവസ്ഥ.
ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ നെറ്റിന്റെ സഹായത്തോടെ ലൈംഗിക ചിത്രങ്ങള്‍ കാണുക, ചൂതാട്ടം, ചാറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍സമയം ചെലവിടുന്നത്. ഈ ശീലം കൗമാരപ്രായക്കാര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത്തരക്കാര്‍ ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാനും പഠനം മോശമായി ഭാവിജീവിതം നശിപ്പിക്കാനും സാധ്യതയേറെയാണ്. 'സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്' സൈറ്റുകളിലൂടെ പ്രായത്തിനനുസൃതമല്ലാത്ത ബന്ധങ്ങള്‍ വളരുന്നതും കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.
കാരണങ്ങള്‍
വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും മാതാപിതാക്കളുടെ ശ്രദ്ധക്കുറവും പലപ്പോഴും കാരണമാണെന്ന് പറയാറുണ്ടെങ്കിലും ചില പ്രത്യേക വ്യക്തിത്വ സവിശേഷതകളുള്ളവര്‍ ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യത കൂടുതലാണ്. ജന്മനാ ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികള്‍ കൗമാരമെത്തുമ്പോള്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ചടഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അമിതമായ പരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്ന, എപ്പോഴും പുതുമകള്‍ തേടുന്ന കുട്ടികളും ഈ ശീലത്തിന് അടിമകളായേക്കാം. ഇന്റര്‍നെറ്റ് അടിമകളായ കൗമാരക്കാര്‍ക്ക് ആശയവിനിമയശേഷി, സമ്മര്‍ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ കുറവാണ്.
പൊതുവെ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങള്‍ അധികമില്ലാത്ത കുട്ടികളും വേഗം ഇന്റര്‍നെറ്റിന് അടിമകളായേക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, അമിതസ്വാതന്ത്ര്യമുള്ള ഗൃഹാന്തരീക്ഷം, ആവശ്യങ്ങള്‍എല്ലാം സാധിച്ചുകൊടുക്കുന്ന
മാതാപിതാക്കള്‍, മാതാപിതാക്കളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയും കുട്ടികളില്‍ ഈ ശീലം വളര്‍ത്താന്‍ കാരണമായേക്കാം. കൗമാരപ്രായക്കാര്‍ ഇന്റര്‍നെറ്റിനെ ഒരു 'സുഹൃത്തായി' കണ്ട് സമയം ചെലവഴിക്കാന്‍ തുടങ്ങുന്നതാണ് ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ മനശ്ശാസ്ത്രം.
നെറ്റ്വര്‍ക്കിങ് സുഹൃത്തുക്കളോട്... ശ്രദ്ധിക്കുക.,
ഫെയ്സ്ബുക്ക്, ഓര്‍ക്കുട്ട്, മൈ സ്പെയ്സ് തുടങ്ങി പല നിറത്തി ലും തരത്തിലും ഗുണത്തിലുമൊക്കെയായി സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ അവതരിച്ചു. ആദ്യം ഒന്നു രുചിച്ചു നോക്കാന്‍ കയറിയവര്‍ ഇന്ന് കുടുംബവും കുട്ടികളുമായി നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ആഹ്ലാദിക്കുകയാണ്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ലോകത്തെവിടെയുമുള്ളവര്‍ ഒന്നിച്ചുകൂടുന്ന ഒരിടം. വീട്ടില്‍ മീന്‍കറി വച്ചാലും പുതിയ കൊതുകുതിരി വാങ്ങിയാലുമൊക്കെ അതുടന്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആകെ ഒരു വിഷമമാണ്. എന്നാല്‍ വളരെ ഉത്തരവാദിത്തപരമായി സൗഹൃദാന്തരീക്ഷം ഒരുക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ കയറുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില സെക്യൂരിറ്റി, പ്രൈവസി പോളിസികളുണ്ട്.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ നല്‍കുന്ന പേഴ്സനല്‍ ഡീറ്റെയ്ല്‍സ് പലപ്പോ ഴും എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തിലാവും. ഏതെങ്കിലും തരത്തില്‍ ഒരു വ്യക്തി യെ കുഴിയില്‍ച്ചാടിക്കാന്‍ തീരുമാനിച്ചിരിക്കുന്നയാളിന് ഇതൊക്കെത്തന്നെ ധാരാളം. ഇതേ സാങ്കേതികവിദ്യ തന്നെയാണ് സൈറ്റുകളിലേക്ക് കടക്കാന്‍ എല്ലാവര്‍ക്കും വഴിയൊരുക്കുന്നത്. ഇത് മാല്‍വെയര്‍ അഥവാ വൈറസ് ആക്രമണത്തിനു കാരണമാകുന്നു. പലപ്പോഴും ഒരു ഓര്‍ഗനൈസേഷന്‍റെ നെറ്റ്വര്‍ക്കിങ് പൂര്‍ണമായി നശിപ്പിക്കാന്‍ ഇവര്‍ക്കു കഴിയുന്നു. സാധാരണയായി യൂസര്‍ നെയിം, പാസ്വേഡ് തുടങ്ങിയവ തട്ടിയെടുക്കുക, സോഷ്യല്‍ എന്‍ജിനിയറിങ്, കബളിപ്പിക്കുക, വെബ് ആപ്ളിക്കേഷന്‍ അറ്റാക്കിലൂടെ പേഴ്സനല്‍ ഐഡ ന്‍റിറ്റി തട്ടിയെടുക്കുക തുടങ്ങിയവയാണ് നെറ്റ്വര്‍ക്കി ങ് സൈറ്റുകളില്‍ പതുങ്ങിയിരിക്കുന്ന ചതിക്കുഴികള്‍.
ഇത്തരം സൈറ്റുകള്‍ ക്രിയേറ്റ് ചെയ്യുന്ന എല്ലാത്തിനേയും പെട്ടെന്നു തന്നെ വിശ്വസിക്കുന്ന അംഗ ത്തിന് ഇവയൊന്നും മനസിലാകാനും ഇടയില്ല.സ്വന്തമോ അതല്ലെങ്കില്‍ മറ്റൊരാളുടേയോ പ്രൊഫഷണലും പ്രൈവറ്റുമായ വിവരങ്ങള്‍ തന്‍റെ പ്രൊഫൈലിലൂടെ എല്ലാവരെയും അറിയിക്കുന്നതു വഴി അയാള്‍ മാത്രമല്ല സുഹൃത്ത് കൂടിയാണ് പ്രശ്നത്തിലാവുന്നത്. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, സ്ട്രീറ്റ് അഡ്രസ്, ഫോണ്‍ നമ്പര്‍, ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍, കോണ്‍ഫിഡന്‍ഷ്യല്‍ ബിസിനസ് ഇര്‍ഫര്‍മേഷന്‍ എന്നിവ യാതൊരു കാരണവശാലും ഓണ്‍ലൈനില്‍ പബ്ളിഷ് ചെയ്യാന്‍ പാടില്ല. ഇതേ അവസ്ഥ തന്നെയാണ് ഫോട്ടൊകള്‍, വിഡിയോ, ഓഡിയോ ഫയല്‍ എന്നിവ അപ്ലോഡ് ചെയ്യുമ്പോ ഴും സംഭവിക്കുന്നത്. സ്വകാര്യതയ്ക്കു നേരെയുള്ള കടന്നുകയറ്റം എന്ന് പിന്നീട് പറയാവുന്ന തരത്തിലെ കേസുകള്‍ക്കു തുടക്കം ഇവയൊക്കെത്തന്നെയാണ്.
മുന്‍കരുതലുകള്‍
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ അംഗങ്ങള്‍ അത്യാവശ്യം പാലിക്കേണ്ട ചില സെക്യൂരിറ്റി, പ്രൈവസി പോളിസികളാണിവ
*സോഷ്യല്‍ മീഡിയ സൈറ്റില്‍ കയറാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറില്‍ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ആന്‍റിവൈറസ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനും അത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. ആപ്ളിക്കേഷനും ഓപ്പറേറ്റിങ് സിസ്റ്റവും അപ് റ്റു ഡേറ്റ് ആയിരിക്കണം.
*നന്നായി പരിചയമുള്ള ഒരാളുടെ പ്രൊഫൈലില്‍ കണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴും
ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ റണ്‍ ചെയ്യുമ്പോഴുമെല്ലാം ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിലെ മിക്കവാറും ആപ്ളിക്കേഷന്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ ഓരോരുത്തരുടേയും പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ ഷെയര്‍ ചെയ്യേണ്ടതായി വരും. ആക്രമിക്കാന്‍ തയാറായി നില്‍ക്കുന്നവര്‍ ഇത്തരം സൈറ്റിലൂടെയാണ് വൈറസ് ആക്രമണത്തിന് മുതിരുന്നത്.*
അത്രപെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത പാസ്വേഡുകള്‍ ഉപയോഗിക്കുക. എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ്വേഡ് ഉപയോഗിച്ചാല്‍ ഏതെങ്കിലും ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതു വഴി എല്ലാ ഡീറ്റെയ്ല്‍സും നഷ്ടപ്പെടാന്‍ ഇടയാകും.*
ഓരോ അംഗത്തെയും സുഹൃത്തായി സ്വീകരിക്കുമ്പോഴും പേജുകളിലെ ഗ്രൂപ്പുകളില്‍ ചേരുമ്പോഴും ശ്രദ്ധിക്കുക. സുഹൃത്തുക്കളുടെയും ഗ്രൂപ്പുകളുടെയും എണ്ണം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ പീഴ്സനാല്‍ ഡീറ്റെയ്ല്‍സ് ഷെയര്‍
ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
.* സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്ക് പ്രൈവസിയുണ്ടെന്ന് ഒരിക്കലും കരുതരുത്. ബിസിനസിനായാലും പേഴ്സണല്‍ യൂസിനായാലും കോണ്‍ഫിഡന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ഷെയര്‍ ചെയ്യാതിരിക്കുക. അപരിചിതനായ ഒരാള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിക്കണം.
*പ്രൊഫൈലില്‍ എന്തെങ്കിലും വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും മറ്റേതെങ്കിലും പേജില്‍ കമന്‍റ് ചെയ്യുന്നതിനും മുന്‍പ് ചിന്തിക്കുക. ഒരിക്കല്‍ സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ അത് ഓണ്‍ലൈനിലുള്ള ആരെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവും. പ്രത്യേകിച്ച് ഗവണ്‍മെന്‍റ് റിലേറ്റഡ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പേജുകളിലെ എല്ലാ കണ്ടന്‍റും പബ്ളിക് റെക്കോഡ്സ് ആയി കണക്കാക്കും.
*ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കു മാത്രം പോസ്റ്റ് ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ കാണാന്‍ കഴിയുന്ന തരത്തില്‍ പ്രൈവസി സെറ്റിങ്സ് കോണ്‍ഫിഗര്‍ ചെയ്യുക. ഒപ്പം മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നതും നിയന്ത്രിക്കുക. എല്ലാ സൈറ്റിലേയും ഡിഫോള്‍ട്ട് സെറ്റിങ്സ് എല്ലാ വിവരങ്ങളും എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തിലായിരിക്കും. എന്നാല്‍ ഇത് മാറ്റാവുന്നതാണ്.
*സൈറ്റിന്‍റെ പ്രൈവസി പോളിസി നന്നായി വായിച്ചുനോക്കുക. ചില സൈറ്റുകള്‍ ഇമെയ്ല്‍ അഡ്രസ്, യൂസര്‍ പ്രിഫറന്‍സ് എന്നിവ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നുണ്ടാവും. പ്രൈവസി പോളിസിയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കിലും ഇന്‍ഫര്‍മേഷന്‍ കൃത്യമായി സംരക്ഷിക്കുന്നുണ്ടെന്നു തോന്നുന്നില്ലെങ്കിലും ഈ സൈറ്റ് ഉപയോഗിക്കാതിരിക്കുക.
(കടപ്പാട് ധന്യ മേനോന്‍സൈബര്‍ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍)
പരിധികളില്ലാതെ, ഇനി ഇന്റര്‍നെറ്റ് ഡൊമെയ്ന്‍
ഇനി ഏതെങ്കിലും ഇന്റര്‍നെറ്റ് വിലാസത്തില്‍ ഡോട്ട് കോം, ഡോട്ട് ഇന്‍ഫോ തുടങ്ങിയ ഡൊമെയ്ന്‍ നെയിമുകള്‍ക്ക് പകരം ഡോട്ട് ഡെല്‍ഹിയെന്നോ ഡോട്ട് കേരളയെന്നോ മറ്റോ കണ്ടാല്‍ അതിശയിക്കേണ്ട.
വെബ് സൈറ്റ് അഡ്രസുകള്‍ക്ക് അനുമതി നല്‍കുന്ന ആഗോള സംഘടനയായ ദി ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നംബേഴ്‌സ് (ഐകന്‍) ഇതിനുവേണ്ട സൗകര്യം ചെയ്തു കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ വെബ്‌സൈറ്റ് ഡൊമെയ്ന്‍ നെയിമുകള്‍ ആവശ്യക്കാരന് ഇഷ്ടമുള്ള വിധം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ചെയ്തതായി സംഘടനയുടെ പ്രസിഡന്റ് റോഡ് ബെക്ക്‌സ്‌റ്റ്രോം അറിയിച്ചു. സിംഗപ്പൂരില്‍ കഴിഞ്ഞദിവസം നടന്ന ഐകന്റെ യോഗത്തിലാണ് സൈബര്‍ലോകത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന തീരുമാനമുണ്ടായത്.
നിലവില്‍, ഡോട്ട് കോം, ഡോട്ട് ഇന്‍ഫോ, ഡോട്ട് എജു തുടങ്ങി 22 ഡൊമെയ്ന്‍ നെയിമുകളാണുള്ളത്. സൈറ്റുകള്‍ കൈകാര്യം ചെയ്യുന്ന മേഖലകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ ഡൊമെയ്ന്‍ നെയിമുകള്‍ അനുവദിക്കപ്പെട്ടിരുന്നത്. ഇതു പ്രകാരം, സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നത് വിദ്യാഭ്യാസമാണെങ്കില്‍ ഡോട്ട് എജു എന്നും നെറ്റ് വര്‍ക് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതാണങ്കെില്‍ ഡോട്ട് നെറ്റ് എന്നും സ്ഥാപനങ്ങളും മറ്റുമാണെങ്കില്‍ ഡോട്ട് കോം എന്നുമൊക്കെയാണ് ഉപയോഗിക്കുക. ഇതുകൂടാതെ, 250 ഓളം രാജ്യങ്ങള്‍ക്ക് പ്രത്യേക ഡൊമെയ്ന്‍ നെയിമുകളുണ്ട്. ഇന്ത്യക്ക് ഡോട്ട് ഇന്‍ എന്നും ബ്രിട്ടന് ഡോട്ട് യുകെ എന്നുമാണ് രാഷ്ട്ര ഡൊമെയ്ന്‍ നെയിമുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഐകന്റെ പുതിയ തീരുമാനത്തോടെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെല്ലാം അവര്‍ക്കിഷ്ടമുള്ള പേരുകള്‍ നിര്‍ദേശിക്കാനാകും. നേരത്തേ, ഡൊമെയ്ന്‍ നെയിമുകള്‍ക്ക് പരമാവധി മൂന്നക്ഷരങ്ങളാണ് അനുവദിക്കപ്പെട്ടിരുന്നത്. പുതിയ തീരുമാനത്തില്‍ അതിന് പരിധി നിര്‍ണയിക്കപ്പെട്ടിട്ടില്ല. അക്കങ്ങളും ഡൊമെയ്ന്‍ നെയിമില്‍ ഉള്‍പ്പെടുത്താനുമാകും.മാത്രമല്ല, ഏതു ഭാഷയിലും ഡൊമെയ്ന്‍ നെയിമുകളാകാമെന്ന പ്രത്യേകതയുമുണ്ട്. നേരത്തേ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് അവരുടെ രാഷ്ട്ര ഡൊമെയ്ന്‍ നെയിമുകള്‍ അറബിയില്‍ ഉപയോഗിക്കാന്‍ ഐകന്‍ അനുമതി നല്‍കിയിരുന്നു. പുതിയ തീരുമാനത്തോടെ ഈ പ്രവണത സാര്‍വത്രികമാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. പുതിയ രീതിയില്‍ ഡൊമെയ്ന്‍ നെയിം ലഭിക്കാന്‍ 185000 ഡോളറാണ് (ഏകദേശം 83.25 ലക്ഷം രൂപ)ഐകന്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്തവര്‍ഷം ജനുവരി 12 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക.