ആത്മകഥ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ആത്മകഥ എഴുതിയതിന് ശേഷം പ്രസിദ്ധീകരിക്കണം,അതിനായി പ്രസാധകനെ കണ്ടെത്തണം.അയാളുടെ മുന്നില്‍ ഒച്ഛാനിച്ചു നില്‍ക്കണം. എന്തെല്ലാം പൊല്ലാപ്പുകളാണ് ഉള്ളത്. ഇതൊക്കെ ഒഴിവാക്കാന്‍ ഫെയ്സ്ബുക്ക് ആത്മ കാഥികരുടെ രക്ഷക്കെത്തുന്നു.ദിവസം തോറും വളരുന്ന ഫെയ്സ്ബുക്ക് ഇത്തവണ ടൈംലൈന്‍ എന്ന സംവിധാനവുമായിട്ടാണ് രംഗത്തെത്തുന്നത്. അതായത്, ഇനിമുതല്‍ നമ്മള്‍ നമ്മുടെ കഥയെഴുതും. ഈയിടെ നടന്ന എഫ് എട്ട് വാര്‍ഷിക ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഫെയ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ടൈംലൈന്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.ടൈംലൈന്‍ എന്താണന്ന് അറിയേണ്ടേ ? ഫെയ്സ്ബുക്കിലെ പ്രൊഫൈല്‍ പേജില്‍ നിങ്ങള്‍ എഴുതുന്ന നിങ്ങളുടെ കഥയാണ്. അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് www.facebook.com/about/timeline എന്ന് ടൈപ്പ് ചെയ്താല്‍ ടൈംലൈന്‍ നിങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടും. ടൈംലൈനില്‍ കവര്‍ എന്ന ഭാഗമുണ്ട്. ടൈംലൈനിന് മുകളിലായി വരുന്ന വലിയ ചിത്രമാണിത്.പ്രൊഫൈലിന്‍െറ വലതുവശം
മുകളിലായിരിക്കുമിത്. മറ്റുള്ളവര്‍ നിങ്ങളുടെ പുതിത പ്രൊഫൈല്‍ പേജ് സന്ദര്‍ശിക്കുമ്പോള്‍ ആദ്യം കാണുന്നത് കവറായിരിക്കും. അതിനാല്‍ മികച്ച ചിത്രം തന്നെ നിങ്ങള്‍ തിരഞ്ഞെടുക്കണം എന്ന് സാരം. തിരഞ്ഞെടുക്കുന്ന ചിത്രം 720 പിക്സലില്‍ കൂടാന്‍ പാടില്ല. ചിത്രം അപ്ലോഡ് ചെയ്യുമ്പോള്‍ അതിനെ വലത്- ഇടത് വശത്തേക്ക് ചലിപ്പിക്കാന്‍ കഴിയില്ല. താഴേക്കും മുകളിലേക്കും നീക്കാം. നിങ്ങളെ കുറിച്ചുള്ള എന്തും നിങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാം. പോസ്റ്റ് ചെയ്ത സ്റ്റോറി വീണ്ടും കാണണമെങ്കില്‍ ‘ the button with three dots’ എന്ന് കാണും. അതില്‍ ക്ളിക്ക് ചെയ്താല്‍ മതി. സ്റ്റോറികള്‍ ഒളിപ്പിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ടൈംലൈനില്‍ സംവിധാനമുണ്ട്. മാത്രമല്ല, നിങ്ങള്‍ ടെംലൈന്‍ തുടങ്ങിയത് മുതല്‍ പോസ്റ്റ് ചെയ്ത എല്ലാ സ്റ്റോറികളും മാസാടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കും.
suhruthe ithu deactivate cheyan patumo?
ReplyDeleteതീര്ച്ചയ്യയും ചെയ്യാന്‍ കഴിയും ഫേസ് ബുക്കില്‍ ടോപ്പില്‍ സെര്‍ച്ച് ബോക്സില്‍ developer എന്ന് ടൈപ്പ് ചെയ്യുക facebook developpers പേജ് സെലക്ട് ചെയ്തു ഒപ്പെന്‍ ചെയ്യുക അവിടെ നിന്നും റിമുവ് ചെയ്യാവുന്നതാണ്.
Delete