11 April 2013

സോഫ്റ്റ് വെയറുകളുടെ ട്രയല്‍ പിരീഡ് നീട്ടികിട്ടാനായുള്ള വഴികള്‍

നമ്മൾ എല്ലാം ഉപയോഗിക്കുന്ന സോഫ്റ്റ്‌ വെയറുകൾ പലതും ട്രയൽ വേർഷനുകൾ ആയിരിക്കും ഏതാനും  ദിവസം ഉപയോഗിച്ച് നമ്മൾ ആ സോഫ്റ്റ്‌ വെയർ ഇഷ്ട്ട പെട്ട് തുടങ്ങുമ്പോഴേക്കും അതിന്റെ കാലാവധി തീരും. പിന്നെ അത് കാശു കൊടുത്തു വാങ്ങിക്കണം. ഇനി നെറ്റിൽ  സേര്ച്  ചെയ്തു ക്രാക്ക് വേർഷൻ എല്ലാം ഡൌണ്‍ലോഡ് ചെയ്‌താൽ മിക്കവാറും വൈറസ് കയറാനുള്ള സാധ്യതയും ഉണ്ട് .എന്നാൽ ഈ ബുദ്ധിമുട്ടുകൾ  ഒന്നും തന്നെ ഇല്ലാതെ ഏതു  സോഫ്റ്റ്‌വെയറുകളും നമുക്ക്  സമയ പരിധി ഇല്ലാതെ ഉപയോഗിക്കാം അതിനുള്ള വഴിയാണ് ഇനി പറയാൻ പോകുന്നത് .
ഇതിനായി പല സോഫ്റ്റ്‌വെയറുകളും  ഇന്നുണ്ട് എങ്കിലും കൂടുതൽ നല്ലത് എന്ന് തോന്നിയ രണ്ടെണ്ണം ഞാൻ ഇവിടെ നിങ്ങൾക്ക്  പരിചയപെടുത്താം.
Timestopper 

 


















ആദ്യം  ടൈം സ്റ്റോപ്പർ പരിജയ പെടാം.  ഇവിടെ  ക്ലിക്ക് ചെയ്ത്  Timestopper ഡൌണ്‍ലോഡ്  ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. ഇനി Timestopper ഓപ്പണ്‍  ചെയ്തു അതിൽ ബ്രൌസ് എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്ത്   ആവശ്യമുള്ള സോഫ്റ്റ്‌ വെയറിന്റെ ഫോൾഡർ സെലക്ട്‌ ചെയ്യുക. ശേഷം Choose the new Date എന്ന് കാണുന്നിടത്ത് നമ്മുടെ സോഫ്റ്റ്‌വെയർ ട്രയൽ പിരീഡ് കഴിയുന്നതിനു മുന്പുള്ള ഒരു ഡേറ്റ് സെലക്റ്റ് ചെയ്തു കൊടുക്കുക. 
ഇനി Create desktop short cut എന്ന് കാണുന്നിടത്ത് ഒരു പേര് നല്കി ഡസ്ക് ടോപ്പിൽ ഒരു ഷോര്ട്ട് കട്ട് ഉണ്ടാക്കുക.ഓരോ പ്രാവശ്യവും ഈ ഷോര്ട്ട് കട്ട്‌ ക്ലിക്ക് ചെയ്ത് നമുക്ക് ആ സോഫ്റ്റ്‌ വെയര് എത്ര കാലം വരെ വേണമെങ്കിലും ഉപയോഗിക്കാം.

Run As Date 




ഇതും ടൈം സ്റ്റൊപ്പെർ പോലൊരു സോഫ്റ്റ്‌വെയർ ആണ് . ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്തു ഇന്സ്റ്റാൾചെയ്യൂ. ബ്രൌസ് ചെയ്തു ഇതു ആവശ്യമുള്ള സോഫ്റ്റ്‌ വെയറിന്റെ ഫോൾഡർ സെലക്റ്റ്  ചെയ്യുക . താഴെ Date സോഫ്റ്റ്‌വെയർ കാലാവധി തീരുന്നതിനു മുന്നേ ഉള്ള ഒരു ഡേറ്റ് കൊടുത്തതിനു ശേഷം റണ്‍ എന്നാ ബട്ടൻ ക്ലിക്ക് ചെയ്യുക. ഇനി ഓരോ പ്രാവശ്യവും ഡസ്ക് ടോപ്പിൽ ഉള്ള ഷോര്ട്ട് കട്ട് ക്ലിക്ക് ചെയ്തു നമുക്ക് ഈ സോഫ്റ്റ്‌ വെയർ വർഷങ്ങളോളം  ഉപയോഗിക്കാം . 


14 comments:

  1. റിയാസേ... നന്ദിയുണ്ട് ഈ വിവരങ്ങൾ പങ്കുവെച്ചതിന്..

    ReplyDelete
  2. വളരെ ഉപകാരപ്രദം..... നന്ദി റിയാസ് ....

    ReplyDelete
  3. നല്ല ടിപ്പ്.........ഇതു ഉപയോഗിച്ച് Kaspersky പോലുള്ള Antivirus software's ന്റെ trial version extend ചെയ്യാന്‍ പറ്റുമോ?

    ReplyDelete
  4. വളരെ ഉപകാരപ്രദം ....ഇതു ഉപയോഗിച്ച് Kaspersky പോലുള്ള Antivirus Software's trial period extend ചെയ്തു use ചെയ്യാന്‍ പറ്റുമോ ?

    ReplyDelete
    Replies
    1. Antivirus ഒരു പരീക്ഷണത്തിന്‌ നില്‍ക്കേണ്ട. Antivirus ഏറ്റവും നല്ലത് Avira ആണ്. ഫ്രീ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തു ദിവസവും അപ്ടേറ്റ്‌ ചെയ്യുക. മറ്റു ആന്റി വൈറസുകള്‍ പോലെ കംപ്യുട്ടര്‍ സ്ലോ ആകുന്ന പ്രശ്നം avira ക്ക് ഇല്ല.

      Delete
  5. ഉപകാര പ്രദമായ ഒരു നല്ല പോസ്റ്റ്‌ ;

    ReplyDelete
    Replies
    1. താങ്ക്സ് ഫൈസല്‍ ബാബു

      Delete
  6. ഉപകാര പ്രദമായ ഒരു നല്ല പോസ്റ്റ്‌

    ReplyDelete