ദിവസവും ഫേസ് ബൂകിലുടെ പലരും ചോദിക്കുന്ന കാര്യം ആണ് വീട്ടിലെ കുട്ടികൾ ഇന്റർ നെറ്റിലുടെ
അശ്ലീല സൈറ്റുകളിൽ എത്താതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് .
നമ്മൾ ഏതൊക്കെ രീതിയിൽ ബ്ലോക്ക് ചെയ്തു വച്ചാലും അതെല്ലാം പൊളിച്ചടുക്കാൻ മിടുക്കർ ആണ് ഇന്നത്തെ പിള്ളേർ. നമ്മളെക്കാൾ അറിവ് അവര്ക്കയിരിക്കും കമ്പ്യൂട്ടറിന്റെ കാര്യത്തിൽ.
മുൻപ് ഇവിടെ വേറൊരു പോസ്റ്റിൽ "Kidzui" എന്ന കുട്ടികൽക്കു വേണ്ടി മാത്രം ഉള്ള ഒരു വെബ് ബ്രൌസെറിനെ പറ്റി പറഞ്ഞിരുന്നു. അത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം . കുട്ടികൾ വഴി തെറ്റുന്നത് തടയാൻ Parental Control Software എന്ന പേരിൽ നിറയെ സോഫ്റ്റ്‌വെയറുകൾ നെറ്റിൽ കിട്ടാനുണ്ട്. അതിൽ നല്ലത് എന്ന് തോന്നിയ ചില സോഫ്റ്റ് വെയറുകൾ ഇവിടെ പരിജയ പെടുത്താം. ചിലതെല്ലാം കാശ് കൊടുത്തു വാങ്ങേണ്ടാവയാണ് എന്നിരുന്നാലും നമ്മുടെ കുട്ടികളുടെ കാര്യത്തിനു ആയതു കൊണ്ട് കുറച്ചു കാശ് മുടക്കുന്നത് തന്നെയാ നല്ലത്.
Netdog porn filter
നെറ്റ് ഡോഗ് പോണ്‍ ഫിൽറ്റെർ ഇത് വളരെ നല്ലൊരു സോഫ്റ്റ് വെയര് തന്നെയാണ്
ഇത് ഇൻസ്ടാൽ ചെയ്യുന്ന സമയത്ത് തന്നെ ഓട്ടോമാറ്റിക് ആയി കുറെ സൈറ്റുകൾ ബ്ലോക്ക് ആവും. ഇനി നമുക്ക് ഫേസ് ബുക്ക് അത് പോലെ ഉള്ള വേറെ ഏതെങ്കിലും ബ്ലോക്ക് ചെയ്യണം എന്നുന്ടെൽ അത് ആട് ചെയ്യാനുമുള്ള സൗകര്യം ഇതിൽ ഉണ്ട് .പാസ് വേര്ഡ് ഇട്ടു നമുക്ക് ഇത് പ്രൊട്ടെക്റ്റ് ചെയ്യാം. ഇൻസ്റ്റാൽ ചെയ്തു കഴിഞ്ഞാൽ ആരും അറിയാതെ സൈലന്റ് ആയിട്ട് അത് വര്ക്ക് ചെയ്തോളും. ഇനി അഥവാ ആരെങ്കിലും കണ്ടു പിടിച്ചു അത് റിമുവ് ചെയ്യുമെന്ന പേടിയും വേണ്ട പാസ് വേര്ഡ് അടിച്ചു കൊടുത്താൽ മാത്രമേ ഇത് കമ്പ്യുട്ടെരിൽ നിന്നും ഒഴിവാക്കാൻ കഴിയു. ഇവിടെ ക്ലിക്ക് ചെയ്തു നെറ്റ് ഡോഗ് പോണ്‍ ഫിൽറ്റെർ ഡൌണ്‍ലോഡ് ചെയ്യാം.
Net Nanny
40 Us ഡോളർ വില വരുന്നുട്ൻ ഇതിന്റെ വില. ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യാം.
k9 web protection
k9 web protection ഇത് ഫ്രീ ആയി തന്നെ ഡൌണ്‍ ലോഡ് ചെയ്യാം .
ഫ്രീ ആയി ഡൌണ്‍ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്തോളു .
ഗൂഗിൾ വഴിയെല്ലാം സേർച്ച് ചെയ്യുമ്പോൾ കുട്ടികൾ അറിയാതെ അനാവശ്യ വെബ് സൈറ്റുകളിലേക്ക് എത്തി പെടാതിരിക്കാനും . വളരെ നല്ലതാണ് ഇത് .
ഇത്രയൊക്കെ ആണേലും കുടികളുടെ ഉള്ളം കയ്യിൽ ഒതുങ്ങുന്ന മൊബൈലിൽ അവര്ക്ക് ആവശ്യമുല്ലതെലാം കിട്ടുന്നുണ്ട്. കുട്ടികള്ക്ക് മൊബൈൽ വാങ്ങിച്ചു കൊടുകുംപോൾ ഈ കാര്യം കൂടെ ശ്രദ്ദിക്കുക. കഴിയുന്നതും കുട്ടികള്ക്ക് ഇന്റർ നെറ്റും ക്യാമറയും എല്ലാം ഉള്ള മൊബൈൽ വാങ്ങിച്ചു കൊടുക്കാതിരിക്കുക .
No comments:
Post a Comment