you tube നെ കുറിച്ച് മുന്പ് എഴുതിയ പോസ്റ്റിന്‍റെ തുടര്‍ച്ച ആണിത്. ആ പോസ്റ്റ് കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റ് വായിക്കാം.
നമ്മള്‍ സാധാരണ ആയി യു ടുബില്‍ ഒരു വീഡിയോ സേര്‍ച്ച് ചെയ്യുമ്പോള്‍ അനാവശ്യമായി വേറെയും കുറെ റിസള്‍ട്ടുകള്‍ വരുന്നത് കാണാം. ഇത് ഒഴിവാക്കി നമ്മള്‍ ഉദ്ദേശിച്ച റിസള്‍ട്ട് മാത്രം വരാന്‍ ഉള്ള ഒരു വഴി പറഞ്ഞു തരാം.
youtube ഓപ്പണ്‍ ചെയ്തു കഴിഞ്ഞു നമ്മള്‍ എന്താണോ സേര്‍ച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ വാക്ക് ടൈപ് ചെയ്യുന്നതിന് മുന്നില്‍ ''ALLINTITLE:' ' എന്ന് ടൈപ് ചെയ്യുക. ഉദാഹരണമായി നമ്മള്‍ malayalam full movie 2013 എന്ന് സേര്‍ച്ച് ചെയ്യുമ്പോള്‍ allintitle:malayalam full movie 2013 എന്ന് കൊടുക്കുകയാണെങ്കില്‍ malayalam full movie 2013 എന്നാ ടൈറ്റില്‍ ഉള്ള വീഡിയോസ് മാത്രം ആണ് സേര്‍ച്ച് റിസള്‍ട്ടില്‍ വരുക.
you tube ല്‍ ചില വീഡിയോ എല്ലാം കാണാന്‍ നമ്മള്‍ google അകൌണ്ട് ഉപയോഗിച്ച് Sign in ചെയ്യേണ്ടി വരും പലപ്പോഴും അതൊരു വലിയ ബുദ്ദിമുട്ടായി തോന്നിയിട്ടുണ്ടാകും. അങിനെ SIgn in ചെയ്യതെ തന്നെ അത്തരം വീഡിയോ നമുക്ക് കാണാം. അതിനുള്ള വഴിയാണ് ഇനി പറയുന്നത്.
youtube ഓപ്പണ്‍ ചെയ്ത് വീഡിയോ എടുക്കുമ്പോള്‍ ഇത് പോലെ ആണോ കാണിക്കുന്നത്?
അഡ്രെസ്സ് ബാറില്‍ www. എന്ന് കഴിഞ്ഞു youtube എന്ന് തുടങ്ങുന്നതിന്‍റെ മുന്‍പിലായി ''NSFW'' എന്ന് ചേര്‍ത്ത് നോക്കു. ഇത് പോലെ http://www.youtube.com/watch?xxxxx ഈ url നു പകരമായി http://www.nsfwyoutube.com/watch?xxxxx എന്ന് കൊടുക്കുക. പുതിയ ഒരു വിന്‍ഡോയില്‍ വീഡിയോ പ്ലേ ആവുന്നത് കാണാം.
you tube വീഡിയോ കാണാന്‍ നിങ്ങളുടെ inter നെറ്റ് സ്പീഡ് തടസ്സം ആവുന്നുണ്ടോ?
ഒരു ചെറിയ വിദ്യ കൊണ്ട് നമുക്ക് ഇതിനെ മറികടക്കാം. SmartVideo എന്ന ബ്രൌസര്‍ എക്സ്റ്റന്‍ഷന്‍ . ഇവിടെ ക്ലിക്ക് ചെയ്തു ഇത് ഡൌണ്‍ലോഡ് ചെയ്യാം.ഇതുപയോഗിച്ച് ചില മാറ്റങ്ങള്‍ സെറ്റിങ്ങ്സില്‍ വരുത്തി യുട്യൂബ് വേഗത്തില്‍ കാണാനാവും. ആദ്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് സെറ്റിങ്ങുകളുടെ ഒരു പേജ് ലഭിക്കും. അനേകം ഒപ്ഷനുകള്‍ ഇതില്‍ കാണാനാവും. വീഡിയോകള്‍ ലൂപ് ചെയ്യുകയോ, സ്മൂത്ത് പ്ലേബാക്ക് ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. ഉദാഹരണത്തിന് ഒരു വീഡിയോ പ്ലേ ആകുന്നതിന് മുമ്പ് എത്രത്തോളം ബഫര്‍ ചെയ്യണം എന്ന് നിശ്ചയിക്കാം.യൂട്യൂബ് പ്ലേ ആകുമ്പോള്‍ അതിന്‍റെ ഒപ്ഷനുകള്‍ കാണാന്‍ വീഡിയോയുടെ മേലെ മൗസ് കൊണ്ടുചെന്നാല്‍ മതി.
കഴിഞ്ഞ പോസ്റ്റില്‍ കമ്പ്യുട്ടറില്‍ youtube വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്ന വിദ്യകള്‍ പരിജയ പെടുത്തി ഇനി സ്മാര്‍ട്ട് ഫോണുകളില്‍ youtube വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ എന്താ വഴി എന്ന് പലരും ചോദിക്കാറുണ്ട് ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യു .
Tips & Tricks എല്ലാം ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
computer, internet,mobile phone Tips & Tricks കള്‍ ഏറ്റവും പുതിയ ന്യൂസ് ഇവ അപ്പപോള്‍ നിങ്ങളുടെ ഫേസ് ബുക്ക് വാളില്‍ ലഭിക്കാന്‍ Computer Tips & Tricks ലൈക് ചെയ്യൂ .
ഒരായിരം നന്ദി റിയാസ് സാഹിബെ .. പുതിയ ടിപ്സ്കൾ ക്കായി കാത്തിരിക്കുന്നു
ReplyDeleteസ്നേഹപൂർവ്വം.............
താങ്ക്സ് ആഷിക് ഭായ്.
Deletethanks brthr
Deleteഎന്നാ ഞാന്‍ രണ്ടു വീഡിയോ കണ്ടു രസിക്കട്ടെ.
ReplyDeleteഓക്കേ വേഗം പോയി കണ്ടോളു :)
Deleteറിയാസ് ഭായ് എല്ലാ ടിപ്സുകളും തകർപ്പൻ സൂത്രങ്ങൾ തന്നെ.........ഇത് ഞങ്ങൾക്ക് പറഞ്ഞു തരുന്നതിനു ഒരായിരം നന്ദി.........
ReplyDeleteതാങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി sharafudheen ഭായ്
Delete