19 October 2013

VLC Media player ഉപയോഗിച്ചു ഡസ്ക്ക്ടോപ് വീഡിയോ.

എനിക്ക് വളരെ ഏറെ ഇഷ്ട്ടപെട്ട ഒരു മീഡിയാ പ്ലേയര്‍ ആണ്  VLC. ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് ഇതിനു. വെറുമൊരു വീഡിയോ പ്ലേയര്‍ എന്നതിലപ്പുറം youtube അടക്കമുള്ള ഓണ്‍ലൈന്‍  വീഡിയോ കാണാനും,  video converter ആയും അങ്ങിനെ നിരവധി ഉപയോഗങ്ങള്‍ VLC player ന് ഉണ്ട്.



ഇവിടെ പുതിയതായി പരിചയ പെടുത്തുന്നത് VLC പ്ലേയറിന്റെ ഒരു പുതിയ സംവിധാനം ആണ്.
പ്രിന്‍റ് സ്ക്രീന്‍ ( pr scr ) ബട്ടണ്‍ ഉപയോഗിച്ച് നമ്മുടെ കംപ്യുട്ടര്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ പലര്‍ക്കും അറിയാമല്ലോ. പക്ഷെ അതില്‍ സ്റ്റില്‍ ഫോട്ടോസ് മാത്രമേ കിട്ടുകയുള്ളൂ. പിന്നീട് camstudio  എല്ലാം വന്നപ്പോള്‍ സ്ക്രീനിന്‍റെ വീഡിയോയും എടുക്കാം എന്ന് വന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ സോഫ്റ്റ്‌വെയര്‍ ഒന്നും തന്നെ ഉപയോഗിക്കാതെ VLC player  ഉപയോഗിച്ച് തന്നെ ഇപ്പോള്‍ നമുക്ക് നമുക്ക് നമ്മുടെ സ്ക്രീന്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാം.
VLC player ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി VLC  ഓപ്പണ്‍ ചെയ്ത സേഷം മെനുബാറില്‍ നിന്നും media സെലക്റ്റ് ചെയ്യുക ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ Capture Device എന്നത് സെലക്റ്റ് ചെയ്ത സേഷം അതിനു തൊട്ടു താഴെ ആയി Capture Mode എന്നതിന് നേരെ കാണുന്ന ബട്ടന്‍ ക്ലിക്ക് ചെയ്തു Dekstop എന്നാക്കുക. 






ഇനി Convert/Save എന്ന് ക്ലിക്ക് ചെയ്യുമ്പോള്‍ ഓപ്പണ്‍ ആയി വരുന്ന പുതിയ വിന്‍ഡോയില്‍ Profile എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്തു ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താം. ഏറ്റവും താഴെ ആയി Destination files എന്നതില്‍ എവിടെയാണോ വീഡിയോ സേവ്ചെയ്യേണ്ടത് എന്ന് ചേര്‍ക്കുക. 




ഇനി start ബട്ടന്‍ പ്രസ്‌ ചെയ്തു കഴിഞ്ഞാല്‍ വീഡിയോ recording തുടങ്ങി കഴിഞ്ഞു. recording കമ്പ്ലീറ്റ് ആയി കഴിഞ്ഞാല്‍ സ്റ്റോപ്പ്‌ ബട്ടന്‍ പ്രസ്‌ ചെയ്യുക. നിങ്ങളുടെ വീഡിയോ റെഡി ആയി കഴിഞ്ഞു.

12 October 2013

Youtube, Google എന്നിവയില്‍ എങ്ങിനെ സെക്യൂരിറ്റി സെറ്റ് ചെയ്യാം?

 google, youtube ഇത് രണ്ടും നമുക്ക് നല്‍കുന്ന സേവനങ്ങള്‍ കുറച്ചൊന്നുമല്ല. എന്ത് സംശയം ഉണ്ടായാലും നാം ഇപ്പോള്‍ വേഗം ഗൂഗിള്‍ എടുത്ത് സേര്‍ച്ച്‌ ചെയ്യുന്ന അവസ്ഥയില്‍ വരെ എത്തി കഴിഞ്ഞു.  ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നു എന്ന് കണ്ടെത്തിയത് ഈ അടുത്ത് ആണ്. യുടുബും വെറുമൊരു വീഡിയോ ഷെയറിംഗ് വെബ് സൈറ്റ് മാത്രമല്ല  വളരെ അതികം കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട് അതില്‍.

ഇത്രയും പറഞ്ഞത് എന്തിനാണെന്ന് വച്ചാല്‍ വീട്ടില്‍  കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉള്ള രക്ഷിതാക്കള്‍ക്ക് എല്ലാം വേവലാതി ആണ് കുട്ടികള്‍ വഴി തെറ്റി പോകുമോ എന്ന്. കുട്ടികളെ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കാനും പറ്റില്ല. കാരണം ഇപ്പോള്‍ കമ്പ്യുട്ടറും ഇന്‍റര്‍ നെറ്റും ഇല്ലാതെ അവര്‍ക്ക് പഠിക്കാന്‍ കഴിയില്ല. അവരുടെ സിലബസ് തന്നെ അങ്ങിനെ ആണ്. 
പിന്നെ ഉള്ള ഒരു പോം വഴി Parental Control Software ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് അതിനെ പറ്റി മുന്‍പ് ചില പോസ്റ്റുകളില്‍ പറഞ്ഞിരുന്നു ഇവിടെ ക്ലിക്ക് ചെയ്‌താല്‍ അത് വായിക്കാം.
 Parental Control Software പലതും വലിയ വില കൊടുത്ത് വാങ്ങിക്കെണ്ടതാണ്. ഇന്ന് ഇവിടെ പറയാന്‍ പോകുന്നത് ഇതൊന്നും ഇല്ലാതെ ചെറിയ ചില വിദ്യകളിലുടെ തന്നെ നമുക്ക് ഒരു പരിധി വരെ കുട്ടികളെ നിയന്ത്രികാനുള്ള വഴിയാണ്.
ഗൂഗിളില്‍ ആയാലും യുട്യുബില്‍ ആയാലും സെക്യുരിറ്റി സെറ്റ് ചെയ്യാന്‍ അതില്‍ തന്നെ സൗകര്യം ഉണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. എങ്ങിനെ ആണ് ഇത് സെറ്റ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം .

ബ്രൌസര്‍ ഓപണ്‍ ചെയ്ത സേഷം അഡ്രസ്സ് ബാറില്‍  ''google.co.in/preferences'' എന്ന് ടൈപ് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ SafeSearch Filters എന്നതിന് താഴെ ആയി filter explicit results എന്ന് എഴുതിയ ബോക്സ്‌ ടിക്ക് ചെയ്യുക അതിനു നേരെ ഉള്ള Lock safe search എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്തു അവിടെ നിങ്ങളുടെ g mail ഐഡിയും പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് Sign in ചെയ്യുക.





തുടര്‍ന്ന് ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ Lock safe search ബട്ടണ്‍ പ്രെസ്സ് ചെയ്‌താല്‍ മാത്രം മതി ലോക്ക് ആയി കഴിഞ്ഞു ഇനി ഇത് ഒഴിവാക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ e mail ഐഡി പാസ്സ്‌വേര്‍ഡ്‌ അടിച്ചു കൊടുക്കണം
.



ഇനി യുടുബില്‍ എങ്ങിനെ ലോക്ക് ചെയ്യാം എന്ന് നോക്കാം.

youtube ഓപ്പണ്‍ ചെയ്തു  Sign in ചെയ്യുക തുടര്‍ന്ന് വിന്‍ഡോയുടെ ഏറ്റവും അടിയില്‍ Safety എന്നൊരു ബട്ടന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്തു Lock safety mode this browser എന്നത് ടിക്ക് ചെയ്തു സേവ് ചെയ്യുക. ഇത്രേം ചെയ്തു കഴിഞ്ഞാല്‍ ഒരു പരിതി വരെ നമുക്ക് സമാധാനിക്കാം.  



എത്രയൊക്കെ ആയാലും ഇപ്പോഴത്തെ പിള്ളേര്‍ ഏതു പൂട്ടും പൊളിക്കാന്‍ മിടുക്കന്മാര്‍ ആണ്. കഴിയുമെങ്കില്‍ നല്ലൊരു Parental Control Software വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.




09 October 2013

You Tube Tips & Tricks 2



you tube നെ കുറിച്ച് മുന്പ് എഴുതിയ പോസ്റ്റിന്‍റെ തുടര്‍ച്ച ആണിത്. ആ പോസ്റ്റ് കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റ്‌ വായിക്കാം.

നമ്മള്‍ സാധാരണ ആയി യു ടുബില്‍ ഒരു വീഡിയോ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ അനാവശ്യമായി വേറെയും  കുറെ റിസള്‍ട്ടുകള്‍ വരുന്നത് കാണാം. ഇത് ഒഴിവാക്കി നമ്മള്‍ ഉദ്ദേശിച്ച റിസള്‍ട്ട് മാത്രം വരാന്‍ ഉള്ള ഒരു വഴി പറഞ്ഞു തരാം.
 youtube ഓപ്പണ്‍ ചെയ്തു കഴിഞ്ഞു നമ്മള്‍ എന്താണോ സേര്‍ച്ച്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ വാക്ക് ടൈപ് ചെയ്യുന്നതിന് മുന്നില്‍  ''ALLINTITLE:' ' എന്ന് ടൈപ് ചെയ്യുക. ഉദാഹരണമായി നമ്മള്‍ malayalam full movie 2013 എന്ന് സേര്‍ച്ച്‌ ചെയ്യുമ്പോള്‍  allintitle:malayalam full movie 2013 എന്ന് കൊടുക്കുകയാണെങ്കില്‍ malayalam full movie 2013 എന്നാ ടൈറ്റില്‍ ഉള്ള വീഡിയോസ് മാത്രം ആണ് സേര്‍ച്ച്‌ റിസള്‍ട്ടില്‍  വരുക.


you tube ല്‍ ചില വീഡിയോ എല്ലാം  കാണാന്‍ നമ്മള്‍ google അകൌണ്ട് ഉപയോഗിച്ച് Sign in ചെയ്യേണ്ടി വരും പലപ്പോഴും അതൊരു വലിയ ബുദ്ദിമുട്ടായി തോന്നിയിട്ടുണ്ടാകും. അങിനെ SIgn in ചെയ്യതെ തന്നെ അത്തരം വീഡിയോ നമുക്ക് കാണാം. അതിനുള്ള വഴിയാണ് ഇനി പറയുന്നത്. 
youtube ഓപ്പണ്‍ ചെയ്ത് വീഡിയോ എടുക്കുമ്പോള്‍ ഇത് പോലെ ആണോ കാണിക്കുന്നത്? 

അഡ്രെസ്സ് ബാറില്‍ www. എന്ന് കഴിഞ്ഞു youtube എന്ന് തുടങ്ങുന്നതിന്‍റെ മുന്‍പിലായി ''NSFW'' എന്ന് ചേര്‍ത്ത് നോക്കു. ഇത് പോലെ  http://www.youtube.com/watch?xxxxx ഈ url നു പകരമായി http://www.nsfwyoutube.com/watch?xxxxx എന്ന് കൊടുക്കുക. പുതിയ ഒരു വിന്‍ഡോയില്‍ വീഡിയോ പ്ലേ ആവുന്നത് കാണാം.

you tube വീഡിയോ കാണാന്‍ നിങ്ങളുടെ inter നെറ്റ് സ്പീഡ് തടസ്സം ആവുന്നുണ്ടോ?

ഒരു ചെറിയ വിദ്യ കൊണ്ട് നമുക്ക് ഇതിനെ മറികടക്കാം. SmartVideo എന്ന ബ്രൌസര്‍ എക്സ്റ്റന്‍ഷന്‍ . ഇവിടെ ക്ലിക്ക് ചെയ്തു ഇത് ഡൌണ്‍ലോഡ് ചെയ്യാം.ഇതുപയോഗിച്ച് ചില മാറ്റങ്ങള്‍ സെറ്റിങ്ങ്സില്‍ വരുത്തി യുട്യൂബ് വേഗത്തില്‍ കാണാനാവും. ആദ്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് സെറ്റിങ്ങുകളുടെ ഒരു പേജ് ലഭിക്കും. അനേകം ഒപ്ഷനുകള്‍ ഇതില്‍ കാണാനാവും. വീഡിയോകള്‍ ലൂപ് ചെയ്യുകയോ, സ്മൂത്ത് പ്ലേബാക്ക് ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. ഉദാഹരണത്തിന് ഒരു വീഡിയോ പ്ലേ ആകുന്നതിന് മുമ്പ് എത്രത്തോളം ബഫര്‍ ചെയ്യണം എന്ന് നിശ്ചയിക്കാം.
യൂട്യൂബ് പ്ലേ ആകുമ്പോള്‍ അതിന്‍റെ ഒപ്ഷനുകള്‍ കാണാന്‍ വീഡിയോയുടെ മേലെ മൗസ് കൊണ്ടുചെന്നാല്‍ മതി.





കഴിഞ്ഞ പോസ്റ്റില്‍ കമ്പ്യുട്ടറില്‍ youtube വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്ന വിദ്യകള്‍ പരിജയ പെടുത്തി ഇനി സ്മാര്‍ട്ട്‌ ഫോണുകളില്‍ youtube വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ എന്താ വഴി എന്ന് പലരും ചോദിക്കാറുണ്ട് ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യു .


  

Tips & Tricks എല്ലാം ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

computer, internet,mobile phone  Tips & Tricks കള്‍  ഏറ്റവും പുതിയ ന്യൂസ്‌ ഇവ അപ്പപോള്‍ നിങ്ങളുടെ ഫേസ് ബുക്ക്‌ വാളില്‍ ലഭിക്കാന്‍ Computer Tips & Tricks  ലൈക് ചെയ്യൂ .

03 October 2013

Temporary e mail



ഏതാനും മിനുട്ടുകള്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ നേരത്തേക്ക് മാത്രം ലഭിക്കുന്ന e mail ഐടി.

ചില സൈറ്റുകളില്‍ എല്ലാം കയറുമ്പോള്‍ നമ്മളുടെ e mail  ഐടി ചോദിക്കും . അതുണ്ടെങ്കില്‍ മാത്രമേ ആ സൈറ്റില്‍ പ്രവേശിക്കാന്‍ പറ്റുകയുള്ളൂ. ഇനി e mail ഐടി കൊടുത്തു കഴിഞ്ഞാലോ പിന്നീട് ഇന്‍ബോക്സ് നിറയെ അവരുടെ മെയിലുകള്‍ ആയിരിക്കും പിന്നീട് അതൊരു ശല്യം ആയി തീരുകയും ചെയ്യും. അങ്ങിനെ ഉള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു താല്‍ക്കാലിക e mail ഐടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ. ഇതാ ഇവിടെ കൊടുത്തിട്ടുള്ള  ചില സൈറ്റുകള്‍ നോക്കുക. ഈ സൈറ്റുകളില്‍ കയറി കഴിഞ്ഞാല്‍  ഏതാനും കുറച്ചു സമയത്തേക്ക് മാത്രം നില  നില്‍കുന്ന e മെയില്‍ id നമുക്ക് ലഭിക്കും. നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നെ ആ ഐടി നിലവില്‍ ഉണ്ടാവില്ല.


http://www.guerrillamail.com

http://10minutemail.com/

www.20minutemail.com/‎

www.anonymbox.com/‎

deadaddress.com/

www.incognitomail.com/‎

www.jetable.org/‎

mailinator.com/

ഇനി ഇതുപയോഗിച്ച് ഫേസ് ബുക്കില്‍ ഒരു  ഐടി  ഉണ്ടാക്കാം എന്ന് ആര് കരുതേണ്ട. ഫേസ് ബുക്ക്‌ ഈ e mail ഐടി സ്വീകരിക്കില്ല.

ഇന്റര്‍നെറ്റ്‌ ഇല്ലാത്ത സമയത്തും ഇനി നമുക്ക് ജി മെയില്‍ ഉപയോഗിക്കാം കൂടുതല്‍ അറിയാന്‍ ഇവിടെ  ക്ലിക്ക് ചെയ്യൂ .