24 September 2013

You Tube Tips & Tricks

You Tube ല്‍ ഒരു മാസം 100 കോടി ആളുകള്‍ ആണ് വീഡിയോ കാണുന്നത് . ഓരോ മിനുട്ടിലും 30 മണിക്കൂര്‍ വീഡിയോ ആണ് You Tube ല്‍ അപ്ലോഡ്  ചെയ്യപെടുന്നത്.ഇതില്‍ നിന്നെല്ലാം തന്നെ You Tube ന്‍റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ. ചില You Tube  Tips & Tricks നമുക്ക് ഇവിടെ പരിജയ പെടാം

ആദ്യമായി You Tube ല്‍ നിന്നും സോഫ്റ്റ്‌വെയറുകള്‍ ഒന്നും കൂടാതെ എങ്ങിനെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം. ഇതിനെ കുറിച്ച് മുന്‍പ്‌ വേറൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു ഇവിടെ ക്ലിക്ക് ചെയ്‌താല്‍ അത് വായിക്കാം.അതില്‍ പറയാത്ത ചില പുതിയ ട്രിക്കുകള്‍ ആണ് ഇവിടെ പറയുന്നത്.

  SS ഡൌണ്‍ലോഡ്‌ 

You Tube ല്‍ വീഡിയോ ഓപ്പണ്‍ ചെയ്ത ശേഷം അഡ്രെസ്സ് ബാറില്‍ WWW. എന്ന് കാണുന്നിടത്ത് SS എന്ന് ടൈപ് ചെയ്യുക . ഇപ്പോള്‍ www.youtube.com എന്നതിന് പകരമായി ssyoutube.com എന്നാകും. ഇനി  എന്‍റെര്‍ അടിക്കുക


പുതിയ ഒരു പേജ് തുറന്നു വരുന്നത് കാണാം. അതില്‍ വലതു സൈഡില്‍ താഴെ ആയി FLV 240pFLV 360pMP4 360pWebM 360p, 3GP 144p ,3GP 240p എന്നിങ്ങിനെ 
വിവിധ വീഡിയോ ഫോര്‍മാറ്റുകള്‍ കാണാം നമുക്ക് ആവശ്യമുള്ള ഫോര്‍മാറ്റില്‍ ക്ലിക്ക് ചെയ്‌താല്‍  മതി വീഡിയോ ഡൌണ്‍ലോഡ് ആവും. 





10  ഡൌണ്‍ലോഡ്‌ 

ഇതും നേരത്തെ പറഞ്ഞ പോലെ തന്നെ You Tube ല്‍ വീഡിയോ ഓപ്പണ്‍ ചെയ്ത ശേഷം അഡ്രെസ്സ് ബാറില്‍ WWW. എന്ന് കാണുന്നിടത്ത്10 എന്ന് ടൈപ് ചെയ്യുക. അഡ്രെസ്സ് ബാറില്‍ www.youtube.com എന്നതിന് പകരമായി 10youtube.com എന്നാകും. ഇനി  എന്‍റെര്‍ അടിക്കുക.പുതിയതായി ഓപ്പണ്‍ ആയി വരുന്ന പേജില്‍ താഴെ ആയി കാണുന്ന വീഡിയോ ഫോര്‍മാറ്റുകളില്‍ നമുക്ക് ആവഷ്യമുള്ളവയുടെ നേരെ ഉള്ള ഡൌണ്‍ലോഡ്‌ ബട്ടന്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി വീഡിയോ ഡൌണ്‍ ലോഡ് ആവും.

ഇനി  you tube ലെ വേറെ  ചില ട്രിക്കുകള്‍ പരിജയപെടാം.

യു ട്യൂബില്‍ വീഡിയോ കാണുമ്പോള്‍ നമ്മള്‍ മുന്പ് കണ്ട കുറച്ചു ഭാഗം ഒഴിവാക്കി ബാക്കി ഭാഗം കാണാന്‍ വേണ്ടി ഒരു സിമ്പിള്‍ ട്രിക്.

വീഡിയോ ഓപ്പണ്‍ ചെയ്തു കഴിഞ്ഞ ശേഷം എത്ര ടൈം കഴിഞ്ഞു ആണ് നമുക്ക് വേണ്ടത് എന്ന്  അഡ്രസ്സ് ബാറില്‍ ഉള്ള url നു ശേഷം ഒരു # ഇട്ട ശേഷം ടൈം കൊടുക്കാം.ഉദാഹരണം നമുക്ക് കാണേണ്ട വീഡിയോ 1 മണികൂര്‍ 30 മിനുട്ട് 15 സെക്കന്‍ഡ് കഴിഞ്ഞിട്ടാണ് വേണ്ടത് എങ്കില്‍ അഡ്രെസ്സ് ബാറില്‍ #t=01h30m15s എന്ന് ടൈപ് ചെയ്ത് എന്റര്‍ ചെയ്യുക. ഇപ്പോള്‍ നമ്മള്‍ കൊടുത്ത സമയത്തിന് ശേഷം ഉള്ള ഭാഗം പ്ലേ ചെയ്യും.



യു ടുബില്‍ നമ്മള്‍ ഇഷ്ട്ട പെടുന്ന ഒരു ഗാനം അത് നമുക്ക് റിപീറ്റ് ചെയ്തു കേള്‍ക്കണമെങ്കില്‍ ഓരോ പ്രാവശ്യവും പാട്ട് കഴിഞ്ഞ ശേഷം റീ പ്ലേ ക്ലിക്ക് ചെയ്യണം. ഇതോഴിവാക്കനായി അഡ്രെസ്സ് ബാറില്‍ youtube എന്നുള്ളിടത്ത്  infinitelooper ടൈപ് ചെയ്തു എന്റര്‍ അടിക്കുക പുതിയതായി വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ പ്രിയ ഗാനം പാടികൊണ്ടേ  ഇരിക്കും.



ബാക്കിയുള്ള you tube  ട്രിക്കുകള്‍ അടുത്ത പോസ്റ്റില്‍

പോസ്റ്റില്‍ കൊടുത്തിട്ടുള്ള ഫോട്ടോകള്‍  വ്യക്തമായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക 


8 comments:

  1. റിയാസ് സാഹിബെ ...
    ആ ട്രിക്ക് പെരുത്ത്‌ ഇഷ്ട്ടമായി .. ഇനിയും വരാട്ടോ ... നന്ദി

    വീണ്ടുവരാം...
    സസ്നേഹം,
    ആഷിക്ക് തിരൂർ

    ReplyDelete
    Replies
    1. താങ്ക്സ് ആഷിക് ഭായ്

      Delete