12 October 2013

Youtube, Google എന്നിവയില്‍ എങ്ങിനെ സെക്യൂരിറ്റി സെറ്റ് ചെയ്യാം?

 google, youtube ഇത് രണ്ടും നമുക്ക് നല്‍കുന്ന സേവനങ്ങള്‍ കുറച്ചൊന്നുമല്ല. എന്ത് സംശയം ഉണ്ടായാലും നാം ഇപ്പോള്‍ വേഗം ഗൂഗിള്‍ എടുത്ത് സേര്‍ച്ച്‌ ചെയ്യുന്ന അവസ്ഥയില്‍ വരെ എത്തി കഴിഞ്ഞു.  ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നു എന്ന് കണ്ടെത്തിയത് ഈ അടുത്ത് ആണ്. യുടുബും വെറുമൊരു വീഡിയോ ഷെയറിംഗ് വെബ് സൈറ്റ് മാത്രമല്ല  വളരെ അതികം കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട് അതില്‍.

ഇത്രയും പറഞ്ഞത് എന്തിനാണെന്ന് വച്ചാല്‍ വീട്ടില്‍  കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉള്ള രക്ഷിതാക്കള്‍ക്ക് എല്ലാം വേവലാതി ആണ് കുട്ടികള്‍ വഴി തെറ്റി പോകുമോ എന്ന്. കുട്ടികളെ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കാനും പറ്റില്ല. കാരണം ഇപ്പോള്‍ കമ്പ്യുട്ടറും ഇന്‍റര്‍ നെറ്റും ഇല്ലാതെ അവര്‍ക്ക് പഠിക്കാന്‍ കഴിയില്ല. അവരുടെ സിലബസ് തന്നെ അങ്ങിനെ ആണ്. 
പിന്നെ ഉള്ള ഒരു പോം വഴി Parental Control Software ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് അതിനെ പറ്റി മുന്‍പ് ചില പോസ്റ്റുകളില്‍ പറഞ്ഞിരുന്നു ഇവിടെ ക്ലിക്ക് ചെയ്‌താല്‍ അത് വായിക്കാം.
 Parental Control Software പലതും വലിയ വില കൊടുത്ത് വാങ്ങിക്കെണ്ടതാണ്. ഇന്ന് ഇവിടെ പറയാന്‍ പോകുന്നത് ഇതൊന്നും ഇല്ലാതെ ചെറിയ ചില വിദ്യകളിലുടെ തന്നെ നമുക്ക് ഒരു പരിധി വരെ കുട്ടികളെ നിയന്ത്രികാനുള്ള വഴിയാണ്.
ഗൂഗിളില്‍ ആയാലും യുട്യുബില്‍ ആയാലും സെക്യുരിറ്റി സെറ്റ് ചെയ്യാന്‍ അതില്‍ തന്നെ സൗകര്യം ഉണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. എങ്ങിനെ ആണ് ഇത് സെറ്റ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം .

ബ്രൌസര്‍ ഓപണ്‍ ചെയ്ത സേഷം അഡ്രസ്സ് ബാറില്‍  ''google.co.in/preferences'' എന്ന് ടൈപ് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ SafeSearch Filters എന്നതിന് താഴെ ആയി filter explicit results എന്ന് എഴുതിയ ബോക്സ്‌ ടിക്ക് ചെയ്യുക അതിനു നേരെ ഉള്ള Lock safe search എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്തു അവിടെ നിങ്ങളുടെ g mail ഐഡിയും പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് Sign in ചെയ്യുക.





തുടര്‍ന്ന് ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ Lock safe search ബട്ടണ്‍ പ്രെസ്സ് ചെയ്‌താല്‍ മാത്രം മതി ലോക്ക് ആയി കഴിഞ്ഞു ഇനി ഇത് ഒഴിവാക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ e mail ഐഡി പാസ്സ്‌വേര്‍ഡ്‌ അടിച്ചു കൊടുക്കണം
.



ഇനി യുടുബില്‍ എങ്ങിനെ ലോക്ക് ചെയ്യാം എന്ന് നോക്കാം.

youtube ഓപ്പണ്‍ ചെയ്തു  Sign in ചെയ്യുക തുടര്‍ന്ന് വിന്‍ഡോയുടെ ഏറ്റവും അടിയില്‍ Safety എന്നൊരു ബട്ടന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്തു Lock safety mode this browser എന്നത് ടിക്ക് ചെയ്തു സേവ് ചെയ്യുക. ഇത്രേം ചെയ്തു കഴിഞ്ഞാല്‍ ഒരു പരിതി വരെ നമുക്ക് സമാധാനിക്കാം.  



എത്രയൊക്കെ ആയാലും ഇപ്പോഴത്തെ പിള്ളേര്‍ ഏതു പൂട്ടും പൊളിക്കാന്‍ മിടുക്കന്മാര്‍ ആണ്. കഴിയുമെങ്കില്‍ നല്ലൊരു Parental Control Software വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.




1 comment:

  1. Ipadine kurich onnu vishadeekarikkamo Ikka pls (apple)

    ReplyDelete