19 October 2013

VLC Media player ഉപയോഗിച്ചു ഡസ്ക്ക്ടോപ് വീഡിയോ.

എനിക്ക് വളരെ ഏറെ ഇഷ്ട്ടപെട്ട ഒരു മീഡിയാ പ്ലേയര്‍ ആണ്  VLC. ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് ഇതിനു. വെറുമൊരു വീഡിയോ പ്ലേയര്‍ എന്നതിലപ്പുറം youtube അടക്കമുള്ള ഓണ്‍ലൈന്‍  വീഡിയോ കാണാനും,  video converter ആയും അങ്ങിനെ നിരവധി ഉപയോഗങ്ങള്‍ VLC player ന് ഉണ്ട്.



ഇവിടെ പുതിയതായി പരിചയ പെടുത്തുന്നത് VLC പ്ലേയറിന്റെ ഒരു പുതിയ സംവിധാനം ആണ്.
പ്രിന്‍റ് സ്ക്രീന്‍ ( pr scr ) ബട്ടണ്‍ ഉപയോഗിച്ച് നമ്മുടെ കംപ്യുട്ടര്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ പലര്‍ക്കും അറിയാമല്ലോ. പക്ഷെ അതില്‍ സ്റ്റില്‍ ഫോട്ടോസ് മാത്രമേ കിട്ടുകയുള്ളൂ. പിന്നീട് camstudio  എല്ലാം വന്നപ്പോള്‍ സ്ക്രീനിന്‍റെ വീഡിയോയും എടുക്കാം എന്ന് വന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ സോഫ്റ്റ്‌വെയര്‍ ഒന്നും തന്നെ ഉപയോഗിക്കാതെ VLC player  ഉപയോഗിച്ച് തന്നെ ഇപ്പോള്‍ നമുക്ക് നമുക്ക് നമ്മുടെ സ്ക്രീന്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാം.
VLC player ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി VLC  ഓപ്പണ്‍ ചെയ്ത സേഷം മെനുബാറില്‍ നിന്നും media സെലക്റ്റ് ചെയ്യുക ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ Capture Device എന്നത് സെലക്റ്റ് ചെയ്ത സേഷം അതിനു തൊട്ടു താഴെ ആയി Capture Mode എന്നതിന് നേരെ കാണുന്ന ബട്ടന്‍ ക്ലിക്ക് ചെയ്തു Dekstop എന്നാക്കുക. 






ഇനി Convert/Save എന്ന് ക്ലിക്ക് ചെയ്യുമ്പോള്‍ ഓപ്പണ്‍ ആയി വരുന്ന പുതിയ വിന്‍ഡോയില്‍ Profile എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്തു ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താം. ഏറ്റവും താഴെ ആയി Destination files എന്നതില്‍ എവിടെയാണോ വീഡിയോ സേവ്ചെയ്യേണ്ടത് എന്ന് ചേര്‍ക്കുക. 




ഇനി start ബട്ടന്‍ പ്രസ്‌ ചെയ്തു കഴിഞ്ഞാല്‍ വീഡിയോ recording തുടങ്ങി കഴിഞ്ഞു. recording കമ്പ്ലീറ്റ് ആയി കഴിഞ്ഞാല്‍ സ്റ്റോപ്പ്‌ ബട്ടന്‍ പ്രസ്‌ ചെയ്യുക. നിങ്ങളുടെ വീഡിയോ റെഡി ആയി കഴിഞ്ഞു.

12 comments:

  1. capture device/ enna oru option vlc playeril enikku kanan sadikkunilla..

    ReplyDelete
    Replies
    1. ഒന്ന് കൂടെ ശ്രമിച്ചു നൊക്കൂ. ഇല്ല എങ്കിൽ VLC മാറ്റി ഇൻസ്റ്റാൾ ചെയ്‌താൽ മതി

      Delete
    2. @jinto---- "media ടാബില്‍ open(advanced) എന്ന് കാണുന്നിടത്ത് ക്ലിക്കിയാല്‍ open media എന്നാ വിന്‍ഡോ കിട്ടും, അതില്‍ അവസാന ടാബ് നോക്കൂ.......... capture device എന്ന് കണ്ടില്ലേ അതില്‍ ക്ലിക്കിയാല്‍ കിട്ടും."

      Delete
    3. @jinto---- "media ടാബില്‍ open(advanced) എന്ന് കാണുന്നിടത്ത് ക്ലിക്കിയാല്‍ open media എന്നാ വിന്‍ഡോ കിട്ടും, അതില്‍ അവസാന ടാബ് നോക്കൂ.......... capture device എന്ന് കണ്ടില്ലേ അതില്‍ ക്ലിക്കിയാല്‍ കിട്ടും."

      Delete
    4. @ jinto....... "media ടാബില്‍ ക്ലിക്കി അതിലെ open (advanced) എന്നതില്‍ ക്ലിക്ക് ചെയ്താല്‍ open media എന്നാ വിന്‍ഡോ തുറക്കും അതിലെ അവസാന ടാബ് നോക്കൂ........... capture device എന്ന് കാണുന്നില്ലേ? ലെവന്‍ തന്നെ ര്യഴ് പറഞ്ഞ ആള് '

      Delete
  2. which one is VLC Media player's latest version

    ReplyDelete
  3. വളരെ നന്ദി.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete